---
title: "ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ചതായി പരാതി"
english_title: "Adivasi youth dies due to lack of treatment in iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168252/adivasi-youth-dies-due-to-lack-of-treatment-in-iritty"
published_at: "2023-12-10T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65758dafafb08_sunny_joseph.jpg"
keywords: []
---

# ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ചതായി പരാതി

> **Lead Summary:**  ഇരിട്ടി: കൊട്ടുകപാറയിലെ ഐ എഛ്ഡിപി പട്ടികവർഗ്ഗ കോളനിയിലെ രാജേഷ് ആണ് പരിയാരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്. മൂന്ന് ദിവസം മുമ്പ് ചികിത്സയ്ക്കായി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിയ യുവാവിനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെയോടെ മരിക്കുകയായിരുന്നു.

## Article Content

 ഇരിട്ടി: കൊട്ടുകപാറയിലെ ഐ എഛ്ഡിപി പട്ടികവർഗ്ഗ കോളനിയിലെ രാജേഷ് ആണ് പരിയാരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്. മൂന്ന് ദിവസം മുമ്പ് ചികിത്സയ്ക്കായി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിയ യുവാവിനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെയോടെ മരിക്കുകയായിരുന്നു.

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാജേഷിന് വേണ്ടത്ര ചികിത്സ ലഭിച്ചില്ല എന്നാണ് മാതാപിതാക്കളും സഹോദരിയും ആരോപിക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168252/adivasi-youth-dies-due-to-lack-of-treatment-in-iritty)