---
title: "വ്യാപാരി വ്യവസായി സമിതി  നേതൃത്വത്തില്‍ അപകട ഇന്‍ഷുറന്‍സ് പദ്ധതി രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Vyapari vyavasayi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168261/vyapari-vyavasayi"
published_at: "2023-12-10T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6575a0a37148f_IMG-20231210-WA0009.jpg"
keywords: []
---

# വ്യാപാരി വ്യവസായി സമിതി  നേതൃത്വത്തില്‍ അപകട ഇന്‍ഷുറന്‍സ് പദ്ധതി രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:**  വ്യാപാരി വ്യവസായി സമിതി പാടിയോട്ടുചാല്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അപകട ഇന്‍ഷുറന്‍സ് പദ്ധതി രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

 വ്യാപാരി വ്യവസായി സമിതി പാടിയോട്ടുചാല്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അപകട ഇന്‍ഷുറന്‍സ് പദ്ധതി രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

സംഘടനയിലെ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ എന്നിവരെയാണ് തപാല്‍ ഓഫിസുകള്‍ വഴി നടപ്പാക്കുന്ന ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യിച്ചത്.

ക്യാമ്പിന്റെ ഉദ്ഘാടനം യൂണിറ്റ് സെക്രട്ടറി സി. രവീന്ദ്രന്‍ നിര്‍വഹിച്ചു. എം.എസ്. സനൂപ്, നിധിന്‍ ആന്റണി, എം.വി. രവീന്ദ്രന്‍, കെ.വി. വിനീത്, മുഹമ്മദ് ജസീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യൂണിറ്റ് ഓഫിസില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ നിരവധി പേര്‍ ഒരു വര്‍ഷ പ്രീമിയം അടച്ച് രജിസ്റ്റര്‍ ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168261/vyapari-vyavasayi)