---
title: "ഇരിട്ടി വില്ലേജ് കണ്‍വെന്‍ഷനും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടന്നു "
english_title: "Village convention"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168265/village-convention"
published_at: "2023-12-10T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6575a6f9d5dbc_Screenshot_20231210-172228.jpg"
keywords: []
---

# ഇരിട്ടി വില്ലേജ് കണ്‍വെന്‍ഷനും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടന്നു 

> **Lead Summary:** **ഇരിട്ടി**:സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട് വെല്‍ഫയര്‍ അസോസിയേഷന്‍ ഇരിട്ടി വില്ലേജ് കണ്‍വെന്‍ഷനും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും കീഴൂര്‍ വി യുപി സ്‌കൂളില്‍ ജില്ലാ പ്രസിഡന്റ് കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി**:സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട് വെല്‍ഫയര്‍ അസോസിയേഷന്‍ ഇരിട്ടി വില്ലേജ് കണ്‍വെന്‍ഷനും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും കീഴൂര്‍ വി യുപി സ്‌കൂളില്‍ ജില്ലാ പ്രസിഡന്റ് കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു.

പി.വി. പ്രേമവല്ലി അധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി എം വി കുഞ്ഞിരാമന്‍ ഐഡന്‍ന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു.പാരച്യൂട്ട് ഡൈവിങ്ങില്‍ മികവ് തെളിയിച്ച എന്‍സിസി കാഡറ്റ് വി കെ ഹൃദ്യയെ ചടങ്ങില്‍ അനുമോദിച്ചു.

ജില്ലാ ജോയന്റ് സിക്രട്ടറി അശോകന്‍ ഉപഹാരവും,പി ബി സദാനന്ദന്‍ കാഷ് പ്രൈസും നല്‍കി. വി.ബി. ഷാജു, കുഞ്ഞഹമ്മദ്,എം രാമചന്ദ്രന്‍,എം.കെ. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168265/village-convention)