---
title: "പ്രജീഷിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗത്തിന് സർക്കാർ ജോലിയും നൽകണം: കേരള ക്ഷീര കർഷക കോൺഗ്രസ്സ് "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168317/wayanad"
published_at: "2023-12-11T06:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65765a9f55e60_Screenshot_20231210-132735_WhatsApp.jpg"
keywords: []
---

# പ്രജീഷിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗത്തിന് സർക്കാർ ജോലിയും നൽകണം: കേരള ക്ഷീര കർഷക കോൺഗ്രസ്സ് 

> **Lead Summary:** **കൽപ്പറ്റ** : പശുവളർത്തി മാത്രം കുടുംബം പുലർത്തിയിരുന്ന പാവപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വാകേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ക്ഷീര കർഷകൻ പ്രജീഷ്. വനാതിർത്തി പങ്കിടുന്ന ഈ പ്രദേശത്ത് വനവകുപ്പിന്റെ കടുത്ത അവഗണനയാണ് യാതൊരു തരത്തിലുമുള്ള കൃത്യമായ വേർതിരിവ് വന്യമൃഗങ്ങൾക്ക് മനുഷ്യ വാസസ്ഥലത്ത് പ്രവേശിക്കാതിരിയ്ക്കാൻ ഈ ഭാഗങ്ങളിൽ ഇല്ല .

## Article Content

**കൽപ്പറ്റ** : പശുവളർത്തി മാത്രം കുടുംബം പുലർത്തിയിരുന്ന പാവപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വാകേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ക്ഷീര കർഷകൻ പ്രജീഷ്. വനാതിർത്തി പങ്കിടുന്ന ഈ പ്രദേശത്ത് വനവകുപ്പിന്റെ കടുത്ത അവഗണനയാണ് യാതൊരു തരത്തിലുമുള്ള കൃത്യമായ വേർതിരിവ് വന്യമൃഗങ്ങൾക്ക് മനുഷ്യ വാസസ്ഥലത്ത് പ്രവേശിക്കാതിരിയ്ക്കാൻ ഈ ഭാഗങ്ങളിൽ ഇല്ല .

അതുകൊണ്ട് തന്നെ കടുവ  അടക്കമുള്ള വന്യമൃഗ സംരക്ഷണ കവചമൊരുക്കണമെന്നും, നരഭോജിയായ കടുവയെ വെടിവെച്ച് കൊല്ലണമെന്നും, പ്രജീഷിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗത്തിന് സർക്കാർ ജോലിയും നൽകാൻ ഗവൺമെന്റ് തയ്യാറാകണമെന്നും ക്ഷീര കർഷക കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ്  എം .ഒ ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി ജോയ് പ്രസാദ് പുളിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. പൂതാടി മണ്ഡലം പ്രസിഡന്റ് അരുൺ , താലൂക്ക് പ്രസിഡന്റ് റോയി ആടുകാലി, മാത്യു പോൾ, ഷാന്റി ചേനപ്പാടി, ജെയ്മോൻ, സണ്ണി ചാമക്കാല എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168317/wayanad)