---
title: "ദേശീയ ഉപഭോക്തൃ ദിനാചരണം: സെമിനാര്‍ 24 ന്"
english_title: "Seminar on December 24"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16835/seminar-on-december-24"
published_at: "2021-12-19T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61becaacad1ef_images - 2021-12-19T113056.056.jpeg"
keywords: []
---

# ദേശീയ ഉപഭോക്തൃ ദിനാചരണം: സെമിനാര്‍ 24 ന്

> **Lead Summary:** കണ്ണൂര്‍ :ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 24 ന് ജില്ലാ സെമിനാര്‍ സംഘടിപ്പിക്കുന്നു.

## Article Content

കണ്ണൂര്‍ :ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 24 ന് ജില്ലാ സെമിനാര്‍ സംഘടിപ്പിക്കുന്നു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണിക്ക് രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും.

ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡണ്ട് രവിസുഷ, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എം രാജീവ് എന്നിവര്‍ ക്ലാസെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16835/seminar-on-december-24)