---
title: "#EldosKunnapally | എൽദോസ് കുന്നപ്പള്ളിക്കെതിരായ മർദനം: കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസെടുത്തു "
english_title: "Eldos Kunnapally"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168378/eldos-kunnapally"
published_at: "2023-12-11T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576b47a73085_Screenshot_2023-12-11-12-28-21-19_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #EldosKunnapally | എൽദോസ് കുന്നപ്പള്ളിക്കെതിരായ മർദനം: കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസെടുത്തു 

> **Lead Summary:** എൽദോസ് കുന്നപ്പള്ളി എംഎൽഎയെ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസ്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് തന്നെ മർദിച്ചതെന്ന് കുന്നപ്പള്ളി പറഞ്ഞു.

## Article Content

എൽദോസ് കുന്നപ്പള്ളി എംഎൽഎയെ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസ്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് തന്നെ മർദിച്ചതെന്ന് കുന്നപ്പള്ളി പറഞ്ഞു.

ഇന്നലെ നവകേരള യാത്രയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്ത് വെച്ചാണ് എംഎൽഎയെ കയ്യേറ്റം ചെയ്തത്. ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് മർദിച്ചതെന്നാണ് എംഎൽഎയുടെ ആരോപണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168378/eldos-kunnapally)