---
title: "വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഊട്ടു മഹോത്സവം ജനുവരി 15 ന് "
english_title: "Vayathur Kaliyar Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168402/vayathur-kaliyar-temple"
published_at: "2023-12-11T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576c7624f7fa_Screenshot_2023-12-11-13-45-11-59_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഊട്ടു മഹോത്സവം ജനുവരി 15 ന് 

> **Lead Summary:**  വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഊട്ടു മഹോത്സവം 2024 ജനുവരി 15( മകരം 1)മുതൽ 26 (മകരം 12) വരെ ക്ഷേത്രത്തിൽ വെച്ച് നടത്തുകയാണ്. ക്ഷേത്ര അടിയന്തരങ്ങൾക്ക് പുറമേ സാധാരണ നടത്തി വരാറുള്ള വിവിധ കലാപരിപാടികളുടെ ഉദ്ഘാടന സമ്മേളനം, സാംസ്‌കാരിക സമ്മേളനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

## Article Content

 വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഊട്ടു മഹോത്സവം 2024 ജനുവരി 15( മകരം 1)മുതൽ 26 (മകരം 12) വരെ ക്ഷേത്രത്തിൽ വെച്ച് നടത്തുകയാണ്. ക്ഷേത്ര അടിയന്തരങ്ങൾക്ക് പുറമേ സാധാരണ നടത്തി വരാറുള്ള വിവിധ കലാപരിപാടികളുടെ ഉദ്ഘാടന സമ്മേളനം, സാംസ്‌കാരിക സമ്മേളനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കൂടാടെ പ്രശസ്‌ത ടീമിൻ്റെ ഗാനമേള, നൃത്തസംഗീത നാടകം, തിരുവാതിര, കൈകൊട്ടികളി നൃത്തനൃത്ത്യങ്ങൾ എന്നിവ അരങ്ങേറും. 2024 ഡിസംബർ 31 ന് കോമരത്തച്ചൻ കുടകിലേക്ക് ഊട്ട് അറിയിച്ച് പോകും. കുടക് സ്ഥാനികരുടെ 50 ൽ പരം മനകളിൽ ഊട്ട് അറിയിച്ച് എത്തുന്നതോടു കൂടി കുടകിലും ഉത്‌സവത്തിൻ്റെ ആരവം മുഴങ്ങും. ആയതുകൊണ്ട് എല്ലാവിഭാഗം ആളുകളുടേയും സഹായ സഹകരണങ്ങൾ അഭ്യർത്തിച്ചു കൊള്ളുന്നു.

പത്രസമ്മേളനത്തിൽ ക്ഷേത്ര ട്രസ്‌റ്റി ബോർഡ് ചെയർമാൻ ഒ.വി രാജൻ, ആഘോഷ കമ്മിറ്റി പ്രസിഡന്റ് ബി ദിവാകരൻ, സെക്രട്ടറി കെ വി ഗോപാലൻ, ട്രസ്റ്റി ബോർഡ് മെമ്പർ ഹരിദാസ് കമ്മറ്റി ഭാരവാഹികളായ ടി.എസ് പ്രതീപ്, സി കെ സതീശൻ, ബിനു പുതിശേരി, അനീഷ് കോളിത്തട്ട്, സുജി വയത്തൂർ, ബാബു ഗുരുക്കൾ, മനോജ്‌മാസ്‌റ്റർ, എം.എൻ സുരേഷ് ബാബു, ജയരാജൻ, ഷെജു മാട്ടറ ,ബിജു കോണാടൻ ,രവീന്ദ്രൻ മുതലകുഴി, ബാലൻ കുതുവാപറമ്പ് എന്നിവർ പങ്കെടുക്കുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168402/vayathur-kaliyar-temple)