---
title: "പട്ടുവം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന കലാമേള സംഘടിപ്പിച്ചു"
english_title: "Pattuvam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168404/pattuvam"
published_at: "2023-12-11T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576c85e2b949_IMG-20231211-WA0021.jpg"
keywords: []
---

# പട്ടുവം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന കലാമേള സംഘടിപ്പിച്ചു

> **Lead Summary:** പട്ടുവം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന കലാമേള സംഘടിപ്പിച്ചു. മുറിയാത്തോടിലെ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു.

## Article Content

പട്ടുവം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന കലാമേള സംഘടിപ്പിച്ചു. മുറിയാത്തോടിലെ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ: കെ വി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി. പട്ടുവം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺന്മാരായ എം സുനിത, സീനത്ത് മoത്തിൽ, മെമ്പർമാരായ ഹാമിദ് , കെ നാസർ, വി ആർ ജോത്സന, പി പി സുകുമാരി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168404/pattuvam)