---
title: "ഇരിക്കൂർ ചുഴലി ഭഗവതി ക്ഷേത്രത്തിലെ പാട്ട് ഉത്സവത്തിന് സമാപനമായി"
english_title: " Irikoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168438/irikoor"
published_at: "2023-12-11T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576e68c04aa0_IMG-20231211-WA0006.jpg"
keywords: []
---

# ഇരിക്കൂർ ചുഴലി ഭഗവതി ക്ഷേത്രത്തിലെ പാട്ട് ഉത്സവത്തിന് സമാപനമായി

> **Lead Summary:** **ഇരിക്കൂർ**: ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന്റെ ഭാഗമായുള്ള കലാ സാംസ്കാരിക സമാപന സമ്മേളനം നടന്നു.

## Article Content

**ഇരിക്കൂർ**: ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന്റെ ഭാഗമായുള്ള കലാ സാംസ്കാരിക സമാപന സമ്മേളനം നടന്നു.

ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസങ്ങളിലായി നടന്നു വന്ന വിവിധ  നൃത്തങ്ങൾ, തിരുവാതിര, ഓട്ടൻതുള്ളൽ, പ്രഭാഷ്ണങ്ങൾ, തായമ്പക, ഭക്തി ഗാനസുധ, കൈകൊട്ടികളി,തുടങ്ങിയ കലാ സാംസ്കാരിക പരിപാടികൾകൾക്കാണ് സമാപനം കുറിച്ചത്.

ട്രസ്റ്റി ബോർഡ് ചെർമാൻ എം ഒ കരുണാകരൻ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എം പി പ്രസന്ന, വാർഡ് മെമ്പർ എം വി മിഥുൻ, ആഘോഷ കമ്മറ്റി ഭാരവാഹികളായ എ എം വിജയൻ, സി വി രാമകൃഷ്ണൻ, എം വി ഓമന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168438/irikoor)