---
title: "വിവര സഞ്ചയിക പദ്ധതിപ്രകാരമുള്ള വിവര ശേഖരണം ആരംഭിച്ച് പായം ഗ്രാമ പഞ്ചായത്ത്"
english_title: "Payam grama panjayathe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168469/payam-grama-panjayathe"
published_at: "2023-12-11T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577028a48b1c_Picsart_23-12-11_18-03-01-720.jpg"
keywords: []
---

# വിവര സഞ്ചയിക പദ്ധതിപ്രകാരമുള്ള വിവര ശേഖരണം ആരംഭിച്ച് പായം ഗ്രാമ പഞ്ചായത്ത്

> **Lead Summary:**  **പായം**: വിവര സഞ്ചയിക പദ്ധതിയുടെ ഭാഗമായുള്ള വിവരശേഖരണം പായം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. മാടത്തിൽ വാർഡ് മെമ്പർ പി സാജിതിന്റെ വീട്ടിൽ നിന്ന് സർവ്വേ ചെയ്ത് കൊണ്ട് ആരംഭിച്ച വിവര ശേഖരണ പരിപാടി പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു.

## Article Content

 **പായം**: വിവര സഞ്ചയിക പദ്ധതിയുടെ ഭാഗമായുള്ള വിവരശേഖരണം പായം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. മാടത്തിൽ വാർഡ് മെമ്പർ പി സാജിതിന്റെ വീട്ടിൽ നിന്ന് സർവ്വേ ചെയ്ത് കൊണ്ട് ആരംഭിച്ച വിവര ശേഖരണ പരിപാടി പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ജെസ്സി പി എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ളോക്ക് പഞ്ചായത്ത് അംഗം കെ എൻ പത്മാവതി, സ്ഥിരം സമിതി അധ്യക്ഷന്മാരായ മുജീബ് കുഞ്ഞിക്കണ്ടി, വി പ്രമീള, പഞ്ചായത്ത് അംഗങ്ങളായ പി സാജിത്, അനിൽ എം കൃഷ്ണൻ, ബിജു കോങ്ങാടൻ, പഞ്ചായത്ത് അസി: സെക്രട്ടറി സന്തോഷ്, സ്റ്റാറ്റിക്സ് ജീവനക്കാരായ രജനീഷ് തുടങ്ങിയവർ സംസാരിച്ചു.

പ്രത്യേക പരിശീലനം ലഭിച്ച എന്യൂമറേറ്റർമാർ വരും ദിവസങ്ങളിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും എത്തി വിവരങ്ങൾ ശേഖരിക്കും. ജില്ലയുടെ വികസനത്തിന് ആവശ്യമായ ആസൂത്രണത്തിന് വേണ്ടുന്ന സ്ഥിതി വിവരക്കണക്കുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ആവിഷ്കരിച്ചതാണ് വിവരസഞ്ചയിക പദ്ധതി.

ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168469/payam-grama-panjayathe)