---
title: "അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ ബേക്കറിയിലേക്ക് ഇടിച്ചു കയറി; കടയുടമ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168472/dead"
published_at: "2023-12-11T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65770c2c14d1a_n56434766417023004051609d148a3c244065a0628f9209ab64d77a132579a697cf701bf99478648cc03b51.jpg"
keywords: []
---

# അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ ബേക്കറിയിലേക്ക് ഇടിച്ചു കയറി; കടയുടമ മരിച്ചു

> **Lead Summary:** **തിരുവനന്തപുരം:** വെഞ്ഞാറമൂട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചു കയറിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ കടയുടമ മരിച്ചു. ആലിയാട് സ്വദേശി രമേശന്‍ ആണ് മരിച്ചത്. 

## Article Content

**തിരുവനന്തപുരം:** വെഞ്ഞാറമൂട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചു കയറിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ കടയുടമ മരിച്ചു. ആലിയാട് സ്വദേശി രമേശന്‍ ആണ് മരിച്ചത്. 

കാറിലുണ്ടായിരുന്നത് ആന്ധ്രാപ്രദേശ് സ്വദേശികളാണ്. വെഞ്ഞാറമൂട് തണ്ടാംപൊയ്ക ജങ്ഷനു സമീപം ഇന്ന് പുലര്‍ച്ചെ 4.45 നാണ് അപകടം നടന്നത്. എ പി 39 ആര്‍ എല്‍ 9990 നമ്ബരിലുള്ള കാറാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. 

നെസ്റ്റ് ബേക്കറി എന്ന കടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. കാര്‍ യാത്രക്കാരായ ആന്ധ്രാപ്രദേശ് സ്വദേശികളുടെ പരിക്ക് ഗുരുതരമല്ല. ഇവരെ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168472/dead)