---
title: "സിസ്റ്റര്‍ അമലയെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസ്; സതീഷ് ബാബുവിന്റെ ജീവപര്യന്തം ശരിവെച്ച്‌ ഹൈക്കോടതി"
english_title: "High court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168473/high-court"
published_at: "2023-12-11T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65770e110e51b_n5643639421702301043249ba099b27f99702f1b4420e28e34f9bd8034d0336505128afa1349d6a651eda87.jpg"
keywords: []
---

# സിസ്റ്റര്‍ അമലയെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസ്; സതീഷ് ബാബുവിന്റെ ജീവപര്യന്തം ശരിവെച്ച്‌ ഹൈക്കോടതി

> **Lead Summary:** **കൊച്ചി:** പാലാ ലിസ്യൂ കാര്‍മലൈറ്റ് മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കാസര്‍കോട് സ്വദേശി മെഴുവാതട്ടുങ്കല്‍ സതീഷ് ബാബുവിന്റെ ജീവപര്യന്തം തടവ് ശരിവെച്ച്‌ ഹൈക്കോടതി. പ്രതിയായ സതീഷ് ബാബു നല്‍കിയ അപ്പീല്‍ കോടതി തള്ളി. 

## Article Content

**കൊച്ചി:** പാലാ ലിസ്യൂ കാര്‍മലൈറ്റ് മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കാസര്‍കോട് സ്വദേശി മെഴുവാതട്ടുങ്കല്‍ സതീഷ് ബാബുവിന്റെ ജീവപര്യന്തം തടവ് ശരിവെച്ച്‌ ഹൈക്കോടതി. പ്രതിയായ സതീഷ് ബാബു നല്‍കിയ അപ്പീല്‍ കോടതി തള്ളി. 

ശിക്ഷയ്ക്ക് പര്യാപ്തമായ തെളിവുണ്ടെന്നു കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോണ്‍സന്‍ ജോണ്‍ എന്നിവരടങ്ങിയ ബെഞ്ച് ആണ് അപ്പീല്‍ തള്ളിയത്. പാല അഡീഷണല്‍ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്താണ് പ്രതി സതീഷ് ബാബു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍,ജോണ്‍സന്‍ ജോണ്‍ എന്നിവരടങ്ങിയ ബഞ്ച് ആണ് അപ്പീല്‍ തള്ളിയത്. 

കവര്‍ച്ചയ്ക്കിടെ 2015 സെപ്റ്റംബര്‍ 16ന് അര്‍ധ രാത്രിയാണു സിസ്റ്റര്‍ അമല (69) മഠത്തിലെ മൂന്നാം നിലയിലെ മുറിയില്‍ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. വിചാരണ നടത്തിയ പാലാ അഡീഷനല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവും 2.10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168473/high-court)