---
title: "പാലക്കാട്  നാലുവയസ്സുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി"
english_title: "Palakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168563/palakkad"
published_at: "2023-12-12T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577c6ca65958_Screenshot_20231212-080406_WhatsApp.jpg"
keywords: []
---

# പാലക്കാട്  നാലുവയസ്സുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

> **Lead Summary:** **പാലക്കാട്‌**: കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാലുവയസ്സുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമല സ്വദേശി മധുസൂദനന്റെ മകനാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയത്.

## Article Content

**പാലക്കാട്‌**: കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാലുവയസ്സുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമല സ്വദേശി മധുസൂദനന്റെ മകനാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയത്.

സ്വയം മുറിവേൽപ്പിച്ച മധുസൂദനന്റെ ചേട്ടൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസിനെ (29) സാരമായ പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപ്തി ദാസ് മാനസികാരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. കുട്ടിയുടെ മാതാപിതാക്കൾ പുറത്ത് പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും ദീപ്തിയെ കൈഞരമ്പ് അറുത്ത നിലയിലും കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168563/palakkad)