---
title: "പലഹാര മേള നടത്തി "
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168577/manathavadi"
published_at: "2023-12-12T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577dc7cc6a5a_IMG-20231212-WA0005.jpg"
keywords: []
---

# പലഹാര മേള നടത്തി 

> **Lead Summary:** **മാനന്തവാടി**: വാളൽ യു പി സ്കൂളിലെ പലഹാരമേള ശ്രദ്ധേയമായി. ഒന്നാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ടാണ് വിദ്യാലയത്തിൽ പലഹാരമേള സംഘടിപ്പിച്ചത്. മുപ്പത്തിലധികം വിഭവങ്ങളാണ് രക്ഷിതാക്കളുടെ സഹായത്തോടെ മേളയിൽ സജീകരിച്ചത്.

## Article Content

**മാനന്തവാടി**: വാളൽ യു പി സ്കൂളിലെ പലഹാരമേള ശ്രദ്ധേയമായി. ഒന്നാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ടാണ് വിദ്യാലയത്തിൽ പലഹാരമേള സംഘടിപ്പിച്ചത്. മുപ്പത്തിലധികം വിഭവങ്ങളാണ് രക്ഷിതാക്കളുടെ സഹായത്തോടെ മേളയിൽ സജീകരിച്ചത്.

വിദ്യാലയത്തിലെ നാനൂറോളം  വിദ്യാർത്ഥികൾക്ക് പലഹാരങ്ങൾ നൽകാനും വിവിധ പലഹാരങ്ങളെ പരിചയപ്പെടാനും മേള കൊണ്ട് സാധിച്ചു. മേളയുടെ ഭാഗമായി വിവിധ പലഹാരപ്പാട്ടുകളും പലഹാര നിർമ്മാണ രീതികളും ക്ലാസ്സിൽ അവതരിപ്പിച്ചു. നാടൻ വിഭവങ്ങൾക്ക് പ്രാധാന്യം നൽകിയാണ് മേള സംഘടിപ്പിച്ചത്. അധ്യാപകരും, രക്ഷിതാക്കളും മേളയുടെ ഭാഗമായപ്പോൾ അധ്യാപകരായ കൃഷ്ണപ്രിയ, ശ്രീഗംഗ എം നമ്പൂതിരി, ചന്ദ്രിക എന്നിവർ നേതൃത്വം വഹിച്ചു. പ്രധാനാധ്യാപകൻ,  സീനിയർ അധ്യാപിക ലിസി ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168577/manathavadi)