---
title: "#Sabarimala|ശബരിമലയിലെ തിരക്ക്: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും"
english_title: "Pinaryi vijyan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168591/pinaryi-vijyan"
published_at: "2023-12-12T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577ea7ab2537_Screenshot_2023-12-12-10-35-00-89_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Sabarimala|ശബരിമലയിലെ തിരക്ക്: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും

> **Lead Summary:** ശബരിമല തീർഥാടനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. രാവിലെ പത്ത് മണിക്ക് ഓൺലൈനായാണ് യോഗം. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ്, ഡിജിപി എന്നിവർ യോഗത്തിൽ പങ്കെടുക്കും.

## Article Content

ശബരിമല തീർഥാടനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. രാവിലെ പത്ത് മണിക്ക് ഓൺലൈനായാണ് യോഗം. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ്, ഡിജിപി എന്നിവർ യോഗത്തിൽ പങ്കെടുക്കും.

ശബരിമലയിൽ തിരക്ക് മൂലം തീർഥാടകർ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. അതേസമയം ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാക്കാൻ പോലീസ് സ്വീകരിച്ച നടപടികൾ സന്നിധാനത്തിന്റെ ചുമതലയുള്ള എഡിജിപി ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കോടതി വിഷയം പരിഗണിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച കാര്യങ്ങളുടെ വീഡിയോ സഹിതം കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത് ശബരിമലയിലേക്കുള്ള വഴികളിലെല്ലാം തിരക്ക് തുടരുകയാണ്.

പമ്പയിലും നിലയ്ക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ലെന്ന് ആരോപിച്ച് രാത്രി വൈകിയും തീർഥാടകർ പ്രതിഷേധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168591/pinaryi-vijyan)