---
title: "#By-elections | സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു: വോട്ടെണ്ണല്‍ നാളെ"
english_title: "By-elections"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168598/by-elections"
published_at: "2023-12-12T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577f37940419_hqdefault.jpg"
keywords: []
---

# #By-elections | സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു: വോട്ടെണ്ണല്‍ നാളെ

> **Lead Summary:** സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണി മുതല്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.

## Article Content

സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണി മുതല്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.

114 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയിരിക്കുന്നത്. വോട്ടെണ്ണല്‍ നാളെ നടക്കും. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ചു ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമപഞ്ചായത്ത്, മൂന്നു മുന്‍സിപാലിറ്റി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പുമായി 192 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ ആകെ 1,43,345 വോട്ടര്‍മാരാണുള്ളത്. 67,764 പുരുഷന്മാരും 75,581 സ്ത്രീകളും. പ്രശ്‌നബാധിത ബൂത്തുകളില്‍ വീഡിയോഗ്രഫിയും പ്രത്യേക പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍ നാളെ രാവിലെ 10 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168598/by-elections)