---
title: "കരാര്‍ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168623/appoinment"
published_at: "2023-12-12T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6578022374a8a_download_(34).jpeg"
keywords: []
---

# കരാര്‍ നിയമനം

> **Lead Summary:**  കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ആര്‍ എം ഒ (അലോപ്പതി), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രീഷന്‍ എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. എം ബി ബി എസ് ആണ് ആര്‍ എം ഒവിന്റെ യോഗ്യത.

## Article Content

 കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ആര്‍ എം ഒ (അലോപ്പതി), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രീഷന്‍ എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. എം ബി ബി എസ് ആണ് ആര്‍ എം ഒവിന്റെ യോഗ്യത.

ഡിപ്ലോമ (ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി) യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ജൂനിയര്‍ കണ്‍സള്‍ട്ടന്റിന് എം ബി ബി എസ്, എം ഡി/ എം എസ് (ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി) ആണ് യോഗ്യത. പി ജി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും.

വനിതകള്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. എം ബി ബി എസ്, എം ഡി(പീഡിയാട്രിക്‌സ്) ആണ് പീഡിയാട്രീഷ്യന്റെ യോഗ്യത. പി ജി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. എല്ലാ തസ്തികകള്‍ക്കും ടി സി എം സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

താല്‍പര്യമുള്ളര്‍ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയും സഹിതം ഡിസംബര്‍ 19ന് രാവിലെ 11 മണിക്ക് ആര്‍ എം ഒ (അലോപ്പതി), 20ന് രാവിലെ 11 മണിക്ക് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രീഷന്‍ പരിയാരം ഗവ.ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2800167. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168623/appoinment)