---
title: "കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: അനുപമയുടെ സമൂഹമാധ്യമങ്ങളും ഇന്റർനെറ്റ്‌ ബ്രൗസിങ്ങും പരിശോധിക്കും"
english_title: "Child abduction case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168625/child-abduction-case"
published_at: "2023-12-12T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657802aba68bf_Screenshot_2023-12-12-12-11-27-24_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: അനുപമയുടെ സമൂഹമാധ്യമങ്ങളും ഇന്റർനെറ്റ്‌ ബ്രൗസിങ്ങും പരിശോധിക്കും

> **Lead Summary:** **കൊല്ലം**: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നാം പ്രതി അനുപമയുടെ സമൂഹമാധ്യമ വിവരങ്ങളും ഇന്റർനെറ്റ്‌ ബ്രൗസിങ്ങും പൊലീസ് പരിശോധിക്കും. അനുപമയുടെ മുഴുവൻ ചാറ്റുകളും ഇതിൽ ഉൾപ്പെടും. സംശയാസ്പദമായ സന്ദേശങ്ങൾ ആർക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന. 

## Article Content

**കൊല്ലം**: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നാം പ്രതി അനുപമയുടെ സമൂഹമാധ്യമ വിവരങ്ങളും ഇന്റർനെറ്റ്‌ ബ്രൗസിങ്ങും പൊലീസ് പരിശോധിക്കും. അനുപമയുടെ മുഴുവൻ ചാറ്റുകളും ഇതിൽ ഉൾപ്പെടും. സംശയാസ്പദമായ സന്ദേശങ്ങൾ ആർക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന. 

ഇന്റർനെറ്റിൽ ഏത് വെബ്സൈറ്റ് ആണ് അധികം ഉപയോഗിച്ചതെന്നും ആരിൽ നിന്നെങ്കിലും പണം കൈപ്പറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അനുപമയുടെ ലാപ്ടോപ് പൊലീസ് കസ്റ്റഡിയിലാണ്.

അതേസമയം പ്രതികളുമായുള്ള തെളിവെടുപ്പ് തെങ്കാശിയിൽ പൂർത്തിയായി. പത്മകുമാറിന്റെ ചിറക്കരയിലെ ഫാം ഹൗസിലും ആശ്രാമം മൈതാനത്തും തെളിവെടുപ്പ് നടത്തിയിരുന്നു. പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്.

കേസിലെ പ്രതികൾ സഞ്ചരിച്ച കാറിന്റെ നമ്പർ പ്ലേറ്റിന്റെ ഭാ​ഗങ്ങളും കണ്ടെത്തി. കുളത്തുപ്പുഴ ഭാഗത്തു നിന്നാണ് നമ്പർ പ്ലേറ്റിന്റെ ഭാ​ഗങ്ങൾ കണ്ടെത്തിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168625/child-abduction-case)