---
title: "ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം "
english_title: "Accidentaldeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168629/accidentaldeath"
published_at: "2023-12-12T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657806608034d_IMG-20231212-WA0015.jpg"
keywords: []
---

# ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം 

> **Lead Summary:** **തളിപ്പറമ്പ്**: വെള്ളാവില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അതിഥിതൊഴിലാളി മരിച്ചു. ഒറീസ സ്വദേശി റാം ആണ് മരിച്ചത്. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. മുച്ചിലോട്ട് കാവിന് സമീപത്തെ വളവില്‍ രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. മെറ്റലിനടിയില്‍ കുടുങ്ങിപ്പോയവരെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കിയാണ് പുറത്തെടുത്തത്.

## Article Content

**തളിപ്പറമ്പ്**: വെള്ളാവില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അതിഥിതൊഴിലാളി മരിച്ചു. ഒറീസ സ്വദേശി റാം ആണ് മരിച്ചത്. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. മുച്ചിലോട്ട് കാവിന് സമീപത്തെ വളവില്‍ രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. മെറ്റലിനടിയില്‍ കുടുങ്ങിപ്പോയവരെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കിയാണ് പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168629/accidentaldeath)