---
title: "#mvgovindan | ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടന വിരുദ്ധം; എംവി ഗോവിന്ദൻ മാസ്റ്റർ"
english_title: "MV Govindan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168641/mv-govindan"
published_at: "2023-12-12T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6578133a88410_Screenshot_2023-12-12-13-30-18-80_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #mvgovindan | ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടന വിരുദ്ധം; എംവി ഗോവിന്ദൻ മാസ്റ്റർ

> **Lead Summary:**  ഗവർണർ പറയുന്നതെല്ലാം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടന വിരുദ്ധമാണ്. വിദ്യാഭ്യാസ മേഖല കാവിവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

## Article Content

 ഗവർണർ പറയുന്നതെല്ലാം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടന വിരുദ്ധമാണ്. വിദ്യാഭ്യാസ മേഖല കാവിവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള കോർഡിനേറ്ററായി ഗവർണർ പ്രവർത്തിക്കുന്നു. എസ്എഫ്ഐ നടത്തിയത് ജനാധിപത്യപരമായ പ്രതിഷേധമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിന് മുന്നിൽ ചാടി പ്രതിഷേധിച്ചിട്ടില്ല. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ചാവേറായി വാഹനത്തിന് മുന്നിലേക്ക് ചാടുന്നതാണ് പ്രശ്നം. നവകേരള സദസ്സിന് നേരെയുണ്ടാകുന്നത് അത്തരത്തിലുള്ള പ്രതിഷേധമെന്നും ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168641/mv-govindan)