---
title: "കൽപ്പറ്റ വാകേരിയിലെ നരഭോജി കടുവയെ കണ്ടെത്തി: സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ പ്രദേശവാസികൾക്ക് ആഹ്വാനം"
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168643/kalpetta"
published_at: "2023-12-12T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65781677c27a6_Walking_tiger_female.jpg"
keywords: []
---

# കൽപ്പറ്റ വാകേരിയിലെ നരഭോജി കടുവയെ കണ്ടെത്തി: സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ പ്രദേശവാസികൾക്ക് ആഹ്വാനം

> **Lead Summary:** **കൽപ്പറ്റ**: കൽപ്പറ്റയിൽ പ്രജീഷിന്റെ മരണത്തിനിടയാക്കിയ നരഭോജി കടുവയെ കണ്ടെത്തി. കടുവയ്ക്കായി തെരച്ചിൽ നടക്കുന്നതിനിടെയാണ് ഒമ്പതേക്കറിൽ ജോഷി എന്ന ആളുടെ സ്ഥലത്ത് കടുവയെ കണ്ടത്. വാകേരിയിൽ കടുവയ്ക്കായി വ്യാപക തിരച്ചിൽ നടന്നിരുന്നു. മാരമല, ഒമ്പതേക്കർ, ഗാന്ധിനഗർ എന്നിവിടങ്ങളിൽ രാവിലെ തിരച്ചിൽ തുടങ്ങിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും ആർ ആർ ടി സംഘവുമാണ് തിരച്ചിൽ നടത്തിയിരുന്നത്. പ്രദേശവാസികളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം.

## Article Content

**കൽപ്പറ്റ**: കൽപ്പറ്റയിൽ പ്രജീഷിന്റെ മരണത്തിനിടയാക്കിയ നരഭോജി കടുവയെ കണ്ടെത്തി. കടുവയ്ക്കായി തെരച്ചിൽ നടക്കുന്നതിനിടെയാണ് ഒമ്പതേക്കറിൽ ജോഷി എന്ന ആളുടെ സ്ഥലത്ത് കടുവയെ കണ്ടത്. വാകേരിയിൽ കടുവയ്ക്കായി വ്യാപക തിരച്ചിൽ നടന്നിരുന്നു. മാരമല, ഒമ്പതേക്കർ, ഗാന്ധിനഗർ എന്നിവിടങ്ങളിൽ രാവിലെ തിരച്ചിൽ തുടങ്ങിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും ആർ ആർ ടി സംഘവുമാണ് തിരച്ചിൽ നടത്തിയിരുന്നത്. പ്രദേശവാസികളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം.

വയനാട് സൗത്ത് ഡി എഫ് ഒ ഷജ്ന കരീം, ഫോറസ്റ്റ് വെറ്റനറി ഓഫീസർ ഡോക്ടർ ജിനേഷ്, മോഹൻദാസ് തുടങ്ങിയവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പൂതാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് നിരോധനാജ്ഞ. കടുവയ്ക്കായി തിരച്ചിൽ തുടങ്ങിയ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168643/kalpetta)