---
title: "കേരള വിധവ സംരക്ഷണ സമിതി ധര്‍ണ്ണ നടത്തി"
english_title: "Kerala widow protection organization "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168676/kerala-widow-protection-organization"
published_at: "2023-12-12T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6578423dc1b3b_IMG-20231212-WA0015.jpg"
keywords: []
---

# കേരള വിധവ സംരക്ഷണ സമിതി ധര്‍ണ്ണ നടത്തി

> **Lead Summary:**  **ഇരിട്ടി**: പെന്‍ഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യുക, വിധവകളുടെ കടങ്ങള്‍ എഴുതി തള്ളുക, ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക, ദേശീയ കുടുംബ ധസനഹായം ഉടന്‍ വിതരണം ചെയ്യുക, വിധവാ പെന്‍ഷന്‍ 5000 രൂപയായി ഉയര്‍ത്തുക, വിധവകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളാ വിധവാ സംരക്ഷണ സമിതി പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

## Article Content

 **ഇരിട്ടി**: പെന്‍ഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യുക, വിധവകളുടെ കടങ്ങള്‍ എഴുതി തള്ളുക, ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക, ദേശീയ കുടുംബ ധസനഹായം ഉടന്‍ വിതരണം ചെയ്യുക, വിധവാ പെന്‍ഷന്‍ 5000 രൂപയായി ഉയര്‍ത്തുക, വിധവകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളാ വിധവാ സംരക്ഷണ സമിതി പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

സംസ്ഥാന ചെയര്‍മാന്‍ വി.ഡി.ബിന്റോ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.ജെ.ലില്ലികുട്ടി അധ്യക്ഷത വഹിച്ചു. മേരി മാത്യു കിടാരത്തില്‍, സാവിത്രി അപ്പനാകുഴി, പി.വി.വിലാസിനി, ഡെയ്‌സി തോമസ്, പി.ജെ.ബിന്ധു, കെ.കെ.ഷെരീഫ, പി.കെ.സിനി, മോളി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168676/kerala-widow-protection-organization)