---
title: "15 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 54 വര്‍ഷം കഠിന തടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും"
english_title: "Harrasment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168684/harrasment"
published_at: "2023-12-12T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657846b7dfd27_IMG-20231212-WA0017.jpg"
keywords: []
---

# 15 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 54 വര്‍ഷം കഠിന തടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും

> **Lead Summary:** 15 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 54 വര്‍ഷം കഠിന തടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ.കൂവേരി തേറണ്ടിയിലെ കരുണാകരന്റെ മകന്‍ പീടികവളപ്പില്‍ ദിഗേഷിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

## Article Content

15 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 54 വര്‍ഷം കഠിന തടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ.കൂവേരി തേറണ്ടിയിലെ കരുണാകരന്റെ മകന്‍ പീടികവളപ്പില്‍ ദിഗേഷിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2020 മെയ് മാസം മുതല്‍ ജൂലായ് 31 വരെയുള്ള ദിവസങ്ങളില്‍ നിരന്തരമായി പീഡിപ്പിച്ചതായാണ് പരാതി. ജൂലൈ 31-നാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ തളിപ്പറമ്പ് സി.ഐ. എന്‍.കെ.സത്യനാഥനാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയുംകുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168684/harrasment)