---
title: "ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം; പേട്ടയില്‍ അറസ്റ്റിലായ അഞ്ച് പേര്‍ക്കും ജാമ്യം"
english_title: "Governor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168700/governor"
published_at: "2023-12-12T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65785eb508fa5_n56468833817023873046812f4ea0ecf93b015a5b78aa5730817b8c19db01425f5029e68d8860ac78fa0c6b.jpg"
keywords: []
---

# ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം; പേട്ടയില്‍ അറസ്റ്റിലായ അഞ്ച് പേര്‍ക്കും ജാമ്യം

> **Lead Summary:** **തിരുവനന്തപുരം:** തിരുവനന്തപുരം പേട്ടയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച്‌ അറസ്റ്റിലായ അഞ്ച് എസ്‌എഫ്‌ഐക്കാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പൊലീസുകാരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരുന്നത്. തിരുവനന്തപുരം ന?ഗരത്തില്‍ മൂന്നിടങ്ങളിലാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി രൂക്ഷമായി പ്രതികരിച്ചിരുന്നു. 

## Article Content

**തിരുവനന്തപുരം:** തിരുവനന്തപുരം പേട്ടയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച്‌ അറസ്റ്റിലായ അഞ്ച് എസ്‌എഫ്‌ഐക്കാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പൊലീസുകാരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരുന്നത്. തിരുവനന്തപുരം ന?ഗരത്തില്‍ മൂന്നിടങ്ങളിലാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി രൂക്ഷമായി പ്രതികരിച്ചിരുന്നു. 

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന വകുപ്പായ ഐപിസി 124 കൂടി പൊലീസ് ചേര്‍ത്തിരുന്നു. ഗവര്‍ണര്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തത്.

രാജ്ഭവനില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള ഗവര്‍ണറുടെ യാത്രക്കിടെയായിരുന്നു ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടായത്. യാത്രയില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മൂന്നിടത്ത് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായി. ആദ്യം പാളയത്തും പിന്നീട് ജനറല്‍ ആശുപത്രി പരിസരത്തും ഒടുവില്‍ പേട്ട പൊലീസ് സ്റ്റേഷന് സമീപവും പ്രതിഷേധമുണ്ടായി. ഇതോടെ വാഹനം നിര്‍ത്തി ഗവര്‍ണ്ണര്‍ കാറില്‍ നിന്ന് പുറത്തേക്കിറങ്ങി പ്രതിഷേധക്കാര്‍ക്കും പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ ക്ഷുഭിതനായി പ്രതികരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168700/governor)