---
title: "വടകര താലൂക്ക് ഓഫിസിന് തീയിട്ട സംഭവത്തിൽ ആന്ധ്രാ സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി"
english_title: "Vadakara taluk office fire case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16873/vadakara-taluk-office-fire-case"
published_at: "2021-12-19T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bef9788c7ba_images - 2021-12-19T145043.859.jpeg"
keywords: []
---

# വടകര താലൂക്ക് ഓഫിസിന് തീയിട്ട സംഭവത്തിൽ ആന്ധ്രാ സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി

> **Lead Summary:** വടകര താലൂക്ക് ഓഫിസിന് തീയിട്ട സംഭവത്തിൽ ആന്ധ്രാ സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. താലൂക്ക് ഓഫിസ് കെട്ടിടത്തിൽ രാത്രി കിടക്കാൻ എത്തിയപ്പോൾ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചെന്ന് സതീഷ് പൊലീസിന് മൊഴി നൽകി.മറ്റ് മൂന്ന് കേസുകളിലും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

## Article Content

വടകര താലൂക്ക് ഓഫിസിന് തീയിട്ട സംഭവത്തിൽ ആന്ധ്രാ സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. താലൂക്ക് ഓഫിസ് കെട്ടിടത്തിൽ രാത്രി കിടക്കാൻ എത്തിയപ്പോൾ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചെന്ന് സതീഷ് പൊലീസിന് മൊഴി നൽകി.മറ്റ് മൂന്ന് കേസുകളിലും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

സതീഷ് നാരായൺ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞിരുന്നു. നേരത്തെയും ഇത്തരത്തില്‍ പലയിടങ്ങളില്‍ ഇയാൾ തീയിട്ടിരുന്നു. വടകരയിലെ മറ്റ് രണ്ട് സര്‍ക്കാര്‍ ഓഫിസുകളിലും ഇയാള്‍ തീയിട്ടിരുന്നു, നിലവില്‍ മൂന്ന് തീവെപ്പ് കേസുകളില്‍ പ്രതിയാണ് സതീഷ് നാരായൺ. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16873/vadakara-taluk-office-fire-case)