---
title: "നവകേരള സദസിന് പണം അനുവദിച്ചു; പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസ് സസ്‌പെൻഡ് ചെയ്‌തു"
english_title: "Suspended "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168739/suspended"
published_at: "2023-12-12T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65788468563ee_n56473478017023969307215a88491c6cf2bf320179269da7ef7133063c2227305d4d9635e1a627ac76ad41.jpg"
keywords: []
---

# നവകേരള സദസിന് പണം അനുവദിച്ചു; പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസ് സസ്‌പെൻഡ് ചെയ്‌തു

> **Lead Summary:** **കോട്ടയം: **കെപിസിസിയുടെ നിര്‍ദേശം അവഗണിച്ച്‌ നവകേരള സദസിന് പണം അനുവദിച്ച പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസ് സസ്‌പെൻഡ് ചെയ്‌തു. കോട്ടയം വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡൻ്റ് കെ ആര്‍ ഷൈലകുമാറിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഭാരവാഹിത്വത്തില്‍ നിന്നും സസ്പെൻഡ് ചെയ്തത്. 

## Article Content

**കോട്ടയം: **കെപിസിസിയുടെ നിര്‍ദേശം അവഗണിച്ച്‌ നവകേരള സദസിന് പണം അനുവദിച്ച പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസ് സസ്‌പെൻഡ് ചെയ്‌തു. കോട്ടയം വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡൻ്റ് കെ ആര്‍ ഷൈലകുമാറിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഭാരവാഹിത്വത്തില്‍ നിന്നും സസ്പെൻഡ് ചെയ്തത്. 

പഞ്ചായത്ത് കമ്മറ്റിയില്‍ ഭൂരിപക്ഷം അംഗങ്ങളുടെ തീരുമാന പ്രകാരം 50,000 രൂപയാണ് നവകേരള സദസിനായി പഞ്ചായത് സംഭാവന നല്‍കിയത്. ഇതിനെതിരെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു. പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിക്ക് കത്ത് നല്‍കുമെന്നും വൈക്കം ബ്ലോക്ക് കമ്മിറ്റി അറിയിച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168739/suspended)