---
title: "ഗുണ്ടൽപേട്ടയിലും കടുവ മനുഷ്യനെ ഭക്ഷിച്ചു: ഭീതിയൊഴിയാതെ വനാതിർത്തി ഗ്രാമങ്ങൾ"
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168783/kalpetta"
published_at: "2023-12-13T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65792ec425388_Screenshot_20231213-093353.jpg"
keywords: []
---

# ഗുണ്ടൽപേട്ടയിലും കടുവ മനുഷ്യനെ ഭക്ഷിച്ചു: ഭീതിയൊഴിയാതെ വനാതിർത്തി ഗ്രാമങ്ങൾ

> **Lead Summary:** ***കൽപ്പറ്റ*** : ഗുണ്ടൽപേട്ടയിലും കടുവ മനുഷ്യനെ ഭക്ഷിച്ചു : ഭീതിയൊഴിയാതെ കഴിയുകയാണ് വനാ തിർത്തി ഗ്രാമങ്ങൾ. ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ട്ല്‍പേട്ട താലൂക്കിലെ ഹാദി താഴ് വരയ്ക്ക് സമീപം ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിന്റെ അരികില്‍ ആദിവാസി മധ്യവയസ്‌കനെ കടുവ കൊന്നു തിന്നു.

## Article Content

***കൽപ്പറ്റ*** : ഗുണ്ടൽപേട്ടയിലും കടുവ മനുഷ്യനെ ഭക്ഷിച്ചു : ഭീതിയൊഴിയാതെ കഴിയുകയാണ് വനാ തിർത്തി ഗ്രാമങ്ങൾ. ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ട്ല്‍പേട്ട താലൂക്കിലെ ഹാദി താഴ് വരയ്ക്ക് സമീപം ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിന്റെ അരികില്‍ ആദിവാസി മധ്യവയസ്‌കനെ കടുവ കൊന്നു തിന്നു.

ബന്ദിപ്പൂരിലെ കണ്ടിക്കരെ വന്യജീവി മേഖലയില്‍ താമസിക്കുന്ന ബസവ (54) നെയാണ് കടുവ കൊലപ്പെടുത്തിയത്. ബസവ ഞായറാഴ്ച കരകൗശല വസ്തുക്കള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയതായിരുന്നു. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. തിങ്കളാഴ്ചയായിട്ടും ഇയാള്‍ എത്താതായതോടെ ആശങ്കയിലായ വീട്ടുകാര്‍ വനമേഖലയില്‍ തിരച്ചില്‍ നടത്തി. എന്നാല്‍, ഇയാളെ കണ്ടെത്താനായില്ല. ഒടുവില്‍ ചൊവ്വാഴ്ച വനംവകുപ്പിനെ വിവരമറിയിച്ച് തിരച്ചില്‍ നടത്തിയപ്പോഴാണ് വനമേഖലയുടെ ഭാഗമായ വീരേശ്വര ഗുഡ്ഡയില്‍ ബസവന്റെ മൃതദേഹം മുഖവും ശരീരത്തിന്റെ ചെറിയൊരു ഭാഗവുമായി കണ്ടെത്തിയത്.

കഴിഞ്ഞ ഒരുമാസം മാത്രം 3 പേരെയാണ് കര്‍ണ്ണാടകയില്‍ കടുവ കൊന്ന് തിന്നത്. ബന്ദിപ്പൂരിലെ നഞ്ചന്‍ഗുഡു താലൂക്കിലെ ബള്ളൂര്‍ ഹുണ്ടിക്കടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കര്‍ഷക സ്ത്രീയെ കടുവ കൊന്നു തിന്നിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168783/kalpetta)