---
title: "മുഴക്കുന്നിൽ വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് യൂണിറ്റായി "
english_title: "Muzhakunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168797/muzhakunnu"
published_at: "2023-12-13T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65793c03a1092_IMG-20231213-WA0002.jpg"
keywords: []
---

# മുഴക്കുന്നിൽ വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് യൂണിറ്റായി 

> **Lead Summary:** **ഇരട്ടി**: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുഴക്കുന്ന് യൂണിറ്റ് രൂപീകരണ സമ്മേളനം മുഴക്കുന്നിൽ നടന്നു. മുഴക്കുന്ന് വായനശാല ഓഡിറ്റോറിയത്തിൽ നടന്ന യൂണിറ്റ് രൂപീകരണ സമ്മേളനം ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരട്ടി**: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുഴക്കുന്ന് യൂണിറ്റ് രൂപീകരണ സമ്മേളനം മുഴക്കുന്നിൽ നടന്നു. മുഴക്കുന്ന് വായനശാല ഓഡിറ്റോറിയത്തിൽ നടന്ന യൂണിറ്റ് രൂപീകരണ സമ്മേളനം ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

എസ് ബഷീർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ കെ രാമചന്ദ്രൻ, എ സുധാകരൻ, കെ ടി ടോമി, സി കെ സതീശൻ, സക്കറിയ ഹാജി, കെ രാജേഷ്, പി പ്രശോഭ്, മനോജ് താഴെ പുര, പി പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.

കെ ബാലകൃഷ്ണനെ പ്രസിഡണ്ടായും, പി നസീർ ജനറൽ സെക്രട്ടറി, ബാബു ട്രഷറർ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു. തുടർന്ന് വ്യാപാരികൾ മുഴക്കുന്ന് ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168797/muzhakunnu)