---
title: "സപ്ലൈകോ ക്രിസ്മസ്‌ ഫെയർ മുടങ്ങില്ല: പണമനുവദിക്കാൻ ധാരണയായി"
english_title: "Supplyco Christmas Fair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168824/supplyco-christmas-fair"
published_at: "2023-12-13T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657950aa467c9_Screenshot_2023-12-13-12-04-25-31_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# സപ്ലൈകോ ക്രിസ്മസ്‌ ഫെയർ മുടങ്ങില്ല: പണമനുവദിക്കാൻ ധാരണയായി

> **Lead Summary:** **തിരുവനന്തപുരം**: സപ്ലൈകോ ക്രിസ്മസ് ഫെയറിന് പണമനുവദിക്കാൻ സർക്കാരിൽ ധാരണയായി. ഫെയർ നടത്തിപ്പിനായി 130കോടി രൂപ ധനവകുപ്പ് ഇന്ന് അനുവദിച്ചേക്കും. ഭക്ഷ്യ ധനമന്ത്രിമാർ തമ്മിലുള്ള ചർച്ചയിലാണ് ധാരണയായത്.

## Article Content

**തിരുവനന്തപുരം**: സപ്ലൈകോ ക്രിസ്മസ് ഫെയറിന് പണമനുവദിക്കാൻ സർക്കാരിൽ ധാരണയായി. ഫെയർ നടത്തിപ്പിനായി 130കോടി രൂപ ധനവകുപ്പ് ഇന്ന് അനുവദിച്ചേക്കും. ഭക്ഷ്യ ധനമന്ത്രിമാർ തമ്മിലുള്ള ചർച്ചയിലാണ് ധാരണയായത്.

പണമില്ലാത്തതിനാൽ ഫെയർ നടത്താനാവില്ലെന്നായിരുന്നു ഭക്ഷ്യവകുപ്പിന്റെ നിലപാട്. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലും സപ്ലൈകോ പ്രതിസന്ധി ചർച്ചയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168824/supplyco-christmas-fair)