---
title: "കുന്നത്തൂര്‍ പാടിയില്‍ തിരുവപ്പന മഹോത്സവം 18 മുതല്‍"
english_title: "Kunnathur Padi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168842/kunnathur-padi"
published_at: "2023-12-13T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65795ccdadbbe_Screenshot_2023-12-13-12-55-48-04_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# കുന്നത്തൂര്‍ പാടിയില്‍ തിരുവപ്പന മഹോത്സവം 18 മുതല്‍

> **Lead Summary:** കുന്നത്തൂര്‍ പാടി ദേവസ്ഥാനത്ത് തിരുവപ്പന മഹോത്സവം 18 മുതല്‍ ജനുവരി 16 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 4ന് പൈങ്കുറ്റി ഊട്ടും വെള്ളാട്ടം. രാത്രി 9 ന് തിരുവപ്പന.

## Article Content

കുന്നത്തൂര്‍ പാടി ദേവസ്ഥാനത്ത് തിരുവപ്പന മഹോത്സവം 18 മുതല്‍ ജനുവരി 16 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 4ന് പൈങ്കുറ്റി ഊട്ടും വെള്ളാട്ടം. രാത്രി 9 ന് തിരുവപ്പന.

തിരുവപ്പനക്ക് ശേഷം മുത്തപ്പൻ ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ മൂലം പെറ്റ ഭഗവതി തുടര്‍ന്ന് വെള്ളാട്ടം. ഉത്സവ ദിനങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ഇരുപത്തിനാല് മണിക്കൂറും ദര്‍ശനത്തിനും വഴിപാട് നടത്തുന്നതിനും സൗകര്യമുണ്ട്.

കൂടാതെ താഴെ മടപ്പുരക്ക് സമീപത്തെ ഊട്ടുപുരയില്‍ ഉച്ചക്ക് 12 മുതലും വൈകുന്നേരം 7 മുതലും അന്നദാനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168842/kunnathur-padi)