---
title: "സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാർ; ധൂർത്തിന് ഒരു കുറവുമില്ലെന്ന് ഗവർണർ"
english_title: " Finanacial difficulties "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168849/finanacial-difficulties"
published_at: "2023-12-13T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579616ca2272_governor-and-Vijayan-e1664025039352.jpg"
keywords: []
---

# സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാർ; ധൂർത്തിന് ഒരു കുറവുമില്ലെന്ന് ഗവർണർ

> **Lead Summary:** സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ സ്ഥാപനങ്ങളിൽ വർഷങ്ങളോളം സേവനം ചെയ്തവർക്ക് പെൻഷനില്ല.

## Article Content

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ സ്ഥാപനങ്ങളിൽ വർഷങ്ങളോളം സേവനം ചെയ്തവർക്ക് പെൻഷനില്ല.

എന്നാൽ മന്ത്രിമാരുടെ സ്റ്റാഫായി രണ്ട് വർഷം സേവനം ചെയ്തവർക്ക് വരെ പെൻഷൻ ലഭിക്കുന്നുണ്ടെന്ന് ഗവർണർ ആരോപിച്ചു.

നവകേരള സദസിൽ ലഭിക്കുന്ന പരാതികൾക്ക് പരിഹാരമില്ല. പിന്നെന്തിനാണ് നവകേരള സദസ് നടത്തുന്നതെന്നും ഗവർണർ ചോദിച്ചു. പ്രതിസന്ധി കാലത്തും ധൂർത്തിന് ഒരു കുറവുമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

അതേസമയം കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളെ ശുപാർശ ചെയ്ത ഗവർണറുടെ നടപടി ഇന്നലെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഗവർണർക്ക് തിരിച്ചടിയാണ് ഹൈക്കോടതിയുടെ നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168849/finanacial-difficulties)