---
title: "വന്യമൃഗ ആക്രമണം തടയാൻ സർക്കാർ ഒന്ന് ഉണർന്നു പ്രവർത്തിക്കണം: രമേശ് ചെന്നിത്തല"
english_title: "Wild animals attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168883/wild-animals-attack"
published_at: "2023-12-13T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657974f8b6ebf_IMG-20231213-WA0006.jpg"
keywords: []
---

# വന്യമൃഗ ആക്രമണം തടയാൻ സർക്കാർ ഒന്ന് ഉണർന്നു പ്രവർത്തിക്കണം: രമേശ് ചെന്നിത്തല

> **Lead Summary:** വന്യമൃഗ ആക്രമണം തടയാൻ സർക്കാർ ഒന്ന് ഉണർന്ന് പ്രവർത്തിക്കണമെന്ന് രമേശ് ചെന്നിത്തല. വയനാട് വാകേരിയിൽ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രജീഷിന്റെ വീട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

വന്യമൃഗ ആക്രമണം തടയാൻ സർക്കാർ ഒന്ന് ഉണർന്ന് പ്രവർത്തിക്കണമെന്ന് രമേശ് ചെന്നിത്തല. വയനാട് വാകേരിയിൽ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രജീഷിന്റെ വീട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രജീഷിന്റെ മരണം വേദനാ ജനകമാണ്. ജനങ്ങൾക്ക് വലിയ ആശങ്ക ഉണ്ട്. കടുവയെ അടിയന്തരമായി വെടിവച്ചു കൊല്ലണമെന്നും ചെന്നിത്തല പറഞ്ഞു. ഊർജസ്വലമായി സംവിധാനങ്ങൾ ഇടപെടണം. കുടുംബത്തിന് 50 ലക്ഷം എങ്കിലും നഷ്ടപരിഹാരം കൊടുക്കണം.

 വന്യ മൃഗം കൃഷി നശിപ്പിക്കുന്നു കർഷകർ വലിയ ദുരിതത്തിലാണ്. വന്യജീവി നാട്ടിൽ ഇറങ്ങുന്നത് തടയാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168883/wild-animals-attack)