---
title: "ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, സംഘടന രംഗത്ത് സജീവമാകാനാണ് തീരുമാനം'; ദേവൻ"
english_title: "Deavn "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168966/deavn"
published_at: "2023-12-13T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579c60b60d47_n56503529817024793252335907ebeae0a16fe52dc6fd71561f4273f2dce3a0023188c1e71e956a396b90b4.jpg"
keywords: []
---

# ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, സംഘടന രംഗത്ത് സജീവമാകാനാണ് തീരുമാനം'; ദേവൻ

> **Lead Summary:** **തിരുവനന്തപുരം:** ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും സംഘടന രംഗത്ത് സജീവമാകാനാണ് തീരുമാനമെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷനും നടനുമായ ദേവൻ. ഒരു സീറ്റിന് വേണ്ടിയുള്ള പ്രവര്‍ത്തനമല്ല തന്റെത്. കേരളത്തില്‍ ബിജെപിയെ വളര്‍ത്തുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം:** ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും സംഘടന രംഗത്ത് സജീവമാകാനാണ് തീരുമാനമെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷനും നടനുമായ ദേവൻ. ഒരു സീറ്റിന് വേണ്ടിയുള്ള പ്രവര്‍ത്തനമല്ല തന്റെത്. കേരളത്തില്‍ ബിജെപിയെ വളര്‍ത്തുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനാണ് തനിക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പ്രചോദനമായത്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ കേരളത്തില്‍ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ദേവൻ പറഞ്ഞു. 2004ല്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി ഉണ്ടാക്കിയപ്പോള്‍ വട്ടാണെല്ലേ എന്ന് എല്ലാവരും ചോദിച്ചിരുന്നു.

രണ്ട് തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റു. മൂന്ന് മുന്നണികള്‍ക്കെതിരെയും അന്ന് ഒറ്റയ്‌ക്കാണ് മത്സരിച്ചത്. കേരളത്തിലെ നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ താൻ ഇടപെട്ടത് പുറം ലോകം അറിഞ്ഞില്ല. ഇന്ന് ഇപ്പോള്‍ ബിജെപിയുടെ സംസ്ഥാന ഉപധ്യക്ഷ സ്ഥാനം ലഭിച്ചതില്‍ സന്തോഷമുണ്ട്. അത് വലിയൊരു ഉത്തരവാദിത്വമായി കണക്കാക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168966/deavn)