---
title: "എസ്‌എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍; കാലിക്കട്ട് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കും"
english_title: "Sfi governor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168967/sfi-governor"
published_at: "2023-12-13T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579c7b272ad9_n56502859017024796099101215c5bb087f0c15ec4236cdaab10ae9ab43ad8130b392e276544acfe84220ca.jpg"
keywords: []
---

# എസ്‌എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍; കാലിക്കട്ട് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കും

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്തെ ഒരു കാന്പസിലും കാലുകുത്തിക്കില്ലെന്ന എസ്‌എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഡിസംബര്‍ 18നു കാലിക്കട്ട് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന സനാതന ധര്‍മപീഠത്തിന്‍റെ സെമിനാറില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ പങ്കെടുക്കും.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്തെ ഒരു കാന്പസിലും കാലുകുത്തിക്കില്ലെന്ന എസ്‌എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഡിസംബര്‍ 18നു കാലിക്കട്ട് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന സനാതന ധര്‍മപീഠത്തിന്‍റെ സെമിനാറില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ പങ്കെടുക്കും.

ഡിസംബര്‍ 16 മുതല്‍ 18 വരെ കാലിക്കട്ട് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കാനാണ് ഗവര്‍ണര്‍ ഒരുങ്ങുന്നത്. നേരത്തെ കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കാനായിരുന്നു ഗവര്‍ണറുടെ തീരുമാനം. എസ്‌എഫ്‌ഐയുടെ പ്രഖ്യാപനം വന്നതോടെ താമസം കാന്പസിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണ് തനിയ്ക്കു നേര്‍ക്കുള്ള എസ്‌എഫ്‌ഐയുടെ പ്രതിഷേധം നടന്നതെന്ന ഗവര്‍ണറുടെ ആരോപണം നിലനില്‍ക്കുന്നതിനിടെ സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനും സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ രാത്രിയടക്കം താമസിക്കാനുമുള്ള ഗവര്‍ണറുടെ തീരുമാനം.

ഗവര്‍ണറെ കേരളത്തിലെ കാന്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ആണ് വെല്ലുവിളിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168967/sfi-governor)