---
title: "ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാവാത്ത വിധം കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു: മുഖ്യമന്ത്രി"
english_title: "Chief minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168975/chief-minister"
published_at: "2023-12-13T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579ccb0dc2db_n5650483201702481024696eaabca89400b5ed6acb754099a968f6afc097c546b565fa3f8b8d7a457f399cf.jpg"
keywords: []
---

# ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാവാത്ത വിധം കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു: മുഖ്യമന്ത്രി

> **Lead Summary:** **ഏറ്റുമാനൂര്‍: **കേന്ദ്ര വിഹിതം വെട്ടിക്കുറച്ച്‌ സാമ്ബത്തിക ഭദ്രതയെ തകര്‍ത്ത് കേരളത്തെ ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്‍റെ വിഭവം പങ്കുവയ്ക്കുന്നതില്‍ കേരളം കടുത്ത വിവേചനം നേരിടുന്നു. അര്‍ഹതപ്പെട്ട നികുതി വിഹിതം, റവന്യൂ കമ്മി നികത്തുന്നതിനുള്ള ഗ്രാന്‍റ്, വിവിധ പദ്ധതികള്‍ക്കുള്ള ഗ്രാന്‍റ്, വിവിധ പദ്ധതികള്‍ നടപ്പിലാക്കിയ വകയില്‍ ലഭിക്കാനുള്ള കുടിശിക തുക എന്നിവയെല്ലാം കേന്ദ്രത്തിന്‍റെ ഔദാര്യമല്ല, മറിച്ച്‌ നമുക്ക് അര്‍ഹതപ്പെട്ടതാണ്. 

## Article Content

**ഏറ്റുമാനൂര്‍: **കേന്ദ്ര വിഹിതം വെട്ടിക്കുറച്ച്‌ സാമ്ബത്തിക ഭദ്രതയെ തകര്‍ത്ത് കേരളത്തെ ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്‍റെ വിഭവം പങ്കുവയ്ക്കുന്നതില്‍ കേരളം കടുത്ത വിവേചനം നേരിടുന്നു. അര്‍ഹതപ്പെട്ട നികുതി വിഹിതം, റവന്യൂ കമ്മി നികത്തുന്നതിനുള്ള ഗ്രാന്‍റ്, വിവിധ പദ്ധതികള്‍ക്കുള്ള ഗ്രാന്‍റ്, വിവിധ പദ്ധതികള്‍ നടപ്പിലാക്കിയ വകയില്‍ ലഭിക്കാനുള്ള കുടിശിക തുക എന്നിവയെല്ലാം കേന്ദ്രത്തിന്‍റെ ഔദാര്യമല്ല, മറിച്ച്‌ നമുക്ക് അര്‍ഹതപ്പെട്ടതാണ്. 

57000ത്തിലധികം കോടി രൂപയാണ് ഇത്തരത്തില്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുള്ളത്. കേന്ദ്രത്തിന്‍റെ നിലപാട് കേരളത്തിന്‍റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്. 

കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിച്ച്‌ നാടിന്‍റെ വികസന പരിപാടികള്‍ ആസൂത്രണം ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയം. എന്നാല്‍ ഏതു വികസന പരിപാടിയും ബഹിഷ്‌കരിക്കുക എന്ന നയമാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168975/chief-minister)