---
title: "ശബരിമല തിരക്ക്; ചെന്നൈ - കോട്ടയം റൂട്ടില്‍ വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് വെള്ളിയാഴ്‌‍ച മുതല്‍"
english_title: "Train "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168984/train"
published_at: "2023-12-13T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579d3ddc75b6_n56505039217024827895193c3dbe27caf7a46d9663bbd9b18458cfa06e95256cccbb1b4235d1f43235018a.jpg"
keywords: []
---

# ശബരിമല തിരക്ക്; ചെന്നൈ - കോട്ടയം റൂട്ടില്‍ വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് വെള്ളിയാഴ്‌‍ച മുതല്‍

> **Lead Summary:** **ചെന്നൈ:** ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച്‌ ചെന്നൈ - കോട്ടയം റൂട്ടില്‍ വന്ദേഭാരത് ട്രെയിൻ സ്പെഷല്‍ സര്‍വീസ് നടത്താൻ ദക്ഷിണ റെയില്‍വെ. ഡോ. എംജിആര്‍ ചെന്നൈ സെൻട്രലില്‍ നിന്ന് കോട്ടയം വരെ ഈ മാസം 15 മുതല്‍ 24 വരെയാണ് സര്‍വീസ്.

## Article Content

**ചെന്നൈ:** ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച്‌ ചെന്നൈ - കോട്ടയം റൂട്ടില്‍ വന്ദേഭാരത് ട്രെയിൻ സ്പെഷല്‍ സര്‍വീസ് നടത്താൻ ദക്ഷിണ റെയില്‍വെ. ഡോ. എംജിആര്‍ ചെന്നൈ സെൻട്രലില്‍ നിന്ന് കോട്ടയം വരെ ഈ മാസം 15 മുതല്‍ 24 വരെയാണ് സര്‍വീസ്.

ചെന്നൈ സെൻട്രലില്‍ നിന്ന് പുലര്‍ച്ചെ 4.30ന് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 4.15ന് കോട്ടയം സ്റ്റേഷനിലെത്തും. തിരിച്ച്‌ ഈ ട്രെയിൻ അടുത്ത ദിവസം പുലര്‍ച്ചെ 4.40ന് കോട്ടയം സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. അന്ന് വൈകുന്നേരം 5.15ന് ട്രെയിൻ ചെന്നൈ സെൻട്രലില്‍ എത്തും.

ചെന്നൈയില്‍ നിന്ന് വെള്ളി, ഞായര്‍ ദിവസങ്ങളിലും തിരിച്ച്‌ കോട്ടയത്തു നിന്ന് ശനി, തിങ്കള്‍ ദിവസങ്ങളിലും ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കും. നാല് സര്‍വീസുകളാണ് നടത്തുക. മുന്‍കൂര്‍ ബുക്കിങ് 14ന് വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168984/train)