---
title: "ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169003/arrested"
published_at: "2023-12-13T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579e1e12d6e8_n565061532170248639453075e7068af5faa9626214a043dc099128f5e8327a92fe87727afa982eb645ea37.jpg"
keywords: []
---

# ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

> **Lead Summary:** **പത്തനംതിട്ട: **ഒമ്ബതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റില്‍. 12 വര്‍ഷം മുൻപ് അച്ഛൻ മരിച്ച പെണ്‍കുട്ടിയെ അമ്മയും ഉപേക്ഷിച്ചിരുന്നു. ഇതോടെ ബന്ധുവീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ബന്ധു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

## Article Content

**പത്തനംതിട്ട: **ഒമ്ബതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റില്‍. 12 വര്‍ഷം മുൻപ് അച്ഛൻ മരിച്ച പെണ്‍കുട്ടിയെ അമ്മയും ഉപേക്ഷിച്ചിരുന്നു. ഇതോടെ ബന്ധുവീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ബന്ധു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പീഡനവിവാരം പെണ്‍കുട്ടി അധ്യാപികയോട് പറയുകയായിരുന്നു. അധ്യാപിക നല്‍കിയ പരാതിയിലാണ് കോന്നി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169003/arrested)