---
title: "ശബരിമലയിൽ കെടുകാര്യസ്ഥതയെന്ന് എൻ.എസ്.എസ്. "
english_title: "Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169066/sabarimala"
published_at: "2023-12-14T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657a90b72a039_images_(1)_(30).jpeg"
keywords: []
---

# ശബരിമലയിൽ കെടുകാര്യസ്ഥതയെന്ന് എൻ.എസ്.എസ്. 

> **Lead Summary:** **ശബരിമല**: ശബരിമലയിൽ ഇപ്പോഴത്തെ തിക്കിനും തിരക്കിനും പ്രധാനകാരണം കെടുകാര്യസ്ഥതയാണെന്ന് എൻ.എസ്. എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇപ്പോഴുള്ള അത്രയും ആളുകൾ ഇതിനു മുമ്പും ദർശനം നടത്തി യാതൊരു ബുദ്ധിമുട്ടും കൂടാതെ മടങ്ങിപ്പോയ ചരിത്രമുണ്ട്. അന്നെങ്ങും അനുഭവപ്പെടാത്ത ബുദ്ധിമുട്ടുകൾ ഇന്നുണ്ടാകാൻ കാരണം പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണ്.

## Article Content

**ശബരിമല**: ശബരിമലയിൽ ഇപ്പോഴത്തെ തിക്കിനും തിരക്കിനും പ്രധാനകാരണം കെടുകാര്യസ്ഥതയാണെന്ന് എൻ.എസ്. എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇപ്പോഴുള്ള അത്രയും ആളുകൾ ഇതിനു മുമ്പും ദർശനം നടത്തി യാതൊരു ബുദ്ധിമുട്ടും കൂടാതെ മടങ്ങിപ്പോയ ചരിത്രമുണ്ട്. അന്നെങ്ങും അനുഭവപ്പെടാത്ത ബുദ്ധിമുട്ടുകൾ ഇന്നുണ്ടാകാൻ കാരണം പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണ്.

പതിനെട്ടാം പടി കയറുന്ന ഭക്തരെ സഹായിക്കാനോ നിയന്ത്രിക്കാനോ പറ്റിയ സംവിധാനമല്ല ഇന്നുള്ളത്. ഒരുമിനിറ്റിൽ 90 പേരോളം പതിനെട്ടാം പടി കയറിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 50-60 പേർക്കേ കയറാൻ സാധിക്കുന്നുള്ളൂ. അതിനുവരുന്ന താമസമാണ് തിക്കിനും തിരക്കിനും പ്രധാനകാരണം. അയ്യപ്പന്മാരുടെ വാഹനങ്ങൾക്ക് നിലയ്ക്കൽ വരെ മാത്രമേ പ്രവേശനാനുമതിയുള്ളൂ. ശബരിമലയിൽ ഭക്ത ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിൽ സംസ്ഥാനസർക്കാർ പരാജയപ്പെട്ടെന്ന് മുസ്ല‌ിം ലീഗ് ജനറൽ സെക്രട്ടറി  പറഞ്ഞു. കെ.എസ്.ആർ.ടി.സി. ബസുകളുടെ കുറവും നിലയ്ക്കലിൽ തിരക്ക് വർധിക്കാൻ കാരണമാകുന്നു. വാഹനങ്ങൾ പാർക്കുചെയ്യാൻ ആവശ്യത്തിന് സൗകര്യം ഇല്ല.

നിലയ്ക്കൽ മുതൽ കാനനപാതയിലുടനീളം വാഹനങ്ങൾ വഴിയോരത്ത് നിർത്തേണ്ടിയും വരുന്നു. ഇതുമൂലം, വാഹനങ്ങളിലെ കുട്ടികളടക്കമുള്ള അയ്യപ്പഭക്തർ ഭക്ഷണമോ, വെള്ളമോപോലുമില്ലാതെ ബുദ്ധിമുട്ടുന്നു. ചെറുവാഹനങ്ങൾ പമ്പയിൽ പാർക്കുചെയ്യാൻ അനുവദിച്ചാൽ, നിലയ്ക്കലെ തിരക്ക് ഒഴിവാക്കാം. കാര്യക്ഷമതയും അനുഭവസമ്പത്തുമുള്ള ഉദ്യോഗസ്ഥരെ ശബരിമലയിൽ നിയോഗിക്കുകയും വേണം. അതിനുള്ള നടപടി സർക്കാരിൻ്റേയും ദേവസ്വം ബോർഡിൻറേയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169066/sabarimala)