---
title: "പോരിനിടെയും ഗവർണറുടെ ക്രിസ്മസ് വിരുന്നിന് ഏഴ് ലക്ഷം രൂപ അനുവദിച്ച് സർക്കാർ"
english_title: " Governor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169079/governor"
published_at: "2023-12-14T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657a97bf43070_governor-and-Vijayan-e1664025039352.jpg"
keywords: []
---

# പോരിനിടെയും ഗവർണറുടെ ക്രിസ്മസ് വിരുന്നിന് ഏഴ് ലക്ഷം രൂപ അനുവദിച്ച് സർക്കാർ

> **Lead Summary:**  പരസ്പരം പോര് തുടരുന്നതിനിടെയും ഗവർണറുടെ ക്രിസ്മസ് വിരുന്നിന് ഏഴ് ലക്ഷം രൂപ അനുവദിച്ച് സർക്കാർ. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ഗവർണറുടെ ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ചത്.

## Article Content

 പരസ്പരം പോര് തുടരുന്നതിനിടെയും ഗവർണറുടെ ക്രിസ്മസ് വിരുന്നിന് ഏഴ് ലക്ഷം രൂപ അനുവദിച്ച് സർക്കാർ. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ഗവർണറുടെ ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ചത്.

കഴിഞ്ഞ ദിവസമാണ് രാജ്ഭവനിൽ പൗരപ്രമുഖർക്കുള്ള ക്രിസ്മസ് വിരുന്ന് നടന്നത്.അതേസമയം സംസ്ഥാനത്തെ ഒരു ക്യാമ്പസുകളിലും ഗവർണറെ കാലുകുത്തിക്കില്ലെന്ന എസ് എഫ് ഐയുടെ വെല്ലുവിളി ഗവർണർ ഏറ്റെടുത്തു.

16ന് കോഴിക്കോട് എത്തുന്ന ഗവർണർ 18 വരെ സർവകലാശാല ഗസ്റ്റ് ഹൗസിൽ താമസിക്കുമെന്ന് അറിയിച്ചു. നേരത്തെ കോഴിക്കോട് സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു ഗവർണറുടെ തീരുമാനം. എസ് എഫ് ഐയുടെ വെല്ലുവിളി ഏറ്റെടുത്താണ് താമസം സർവകലാശാലാ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169079/governor)