---
title: "സിവില്‍ പൊലീസ് ഓഫീസര്‍; കായിക ക്ഷമതാ പരീക്ഷ 16 മുതല്‍"
english_title: "Police Exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169090/police-exam"
published_at: "2023-12-14T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657aa1612435b_images_(2)_(16).jpeg"
keywords: []
---

# സിവില്‍ പൊലീസ് ഓഫീസര്‍; കായിക ക്ഷമതാ പരീക്ഷ 16 മുതല്‍

> **Lead Summary:** പൊലീസ് വകുപ്പില്‍ സീനിയര്‍ പൊലീസ് ഓഫീസര്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ് ടി - 410/2021) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബര്‍ 16 മുതല്‍ 22 വരെ ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലെ വിവിധ വേദികളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് ഒ ടി ആര്‍ പ്രൊഫൈലിലും എസ് എം എസ് മുഖേനയും നല്‍കിയിട്ടുണ്ട്.

## Article Content

പൊലീസ് വകുപ്പില്‍ സീനിയര്‍ പൊലീസ് ഓഫീസര്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ് ടി - 410/2021) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബര്‍ 16 മുതല്‍ 22 വരെ ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലെ വിവിധ വേദികളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് ഒ ടി ആര്‍ പ്രൊഫൈലിലും എസ് എം എസ് മുഖേനയും നല്‍കിയിട്ടുണ്ട്.

ശാരീരിക അളവെടുപ്പിനും വെരിഫിക്കേഷനുമായി ഹാള്‍ടിക്കറ്റ്, അസ്സല്‍ ഐ ഡി, നിശ്ചിതമാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഉദ്യോഗാര്‍ഥികള്‍ രാവിലെ 5.30ന് ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169090/police-exam)