---
title: "കോഴിക്കോട് കൊയിലാണ്ടിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169097/kozhikode"
published_at: "2023-12-14T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657aa37ff40c0_Screenshot_2023-12-14-12-09-24-12_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കോഴിക്കോട് കൊയിലാണ്ടിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:**  കൊയിലാണ്ടി മന്ദമംഗലത്ത് ഇരുപതുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി കൊല്ലും സിൽക്ക് ബസാറിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നെൽവേലി സ്വദേശി സ്വാമിയുടെ മകൾ ലക്ഷ്മിയാണ് മരിച്ചത്.

## Article Content

 കൊയിലാണ്ടി മന്ദമംഗലത്ത് ഇരുപതുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി കൊല്ലും സിൽക്ക് ബസാറിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നെൽവേലി സ്വദേശി സ്വാമിയുടെ മകൾ ലക്ഷ്മിയാണ് മരിച്ചത്.

ഇന്നലെ രാത്രി 11. 30. ഓടെയാണ് മുത്തുലക്ഷ്മിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിലെ കോളേജിൽ പഠിക്കുന്ന കുട്ടി ഇന്നലെ രാവിലെയോടെ വീട്ടിൽ നിന്നു കോളേജിലേക്കാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു.

ജോലികഴിഞ്ഞ് തിരിച്ചെത്തിയ മാതാപിതാക്കൾ കുട്ടിയുടെ ഫോൺ, ബാഗ്,ചെരിപ്പ്, എന്നിവ കണ്ടെത്തിയതോടെ സംശയം തോന്നി ബന്ധുവീടുകളിലും കോളേജിലും അന്വേഷിക്കുകയായിരുന്നു.

കുട്ടി കോളേജിൽ എത്തിയില്ല എന്ന വിവരമാണ് ലഭിച്ചത്. അതിനുശേഷം മാതാപിതാക്കൾ കൊയിലാണ്ടി പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി കുട്ടിയെ പുറത്തെടുത്തു. തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169097/kozhikode)