---
title: "ആശ വർക്കർമാർക്ക് രണ്ട് മാസത്തെ പ്രതിഫലം നൽകുന്നതിനായി 26.11 കോടി രൂപ അനുവദിച്ചു"
english_title: "26.11 crore has been sanctioned to pay two months' wages to Asha workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169109/2611-crore-has-been-sanctioned-to-pay-two-months-wages-to-asha-workers"
published_at: "2023-12-14T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657aadf927e69_Screenshot_2023-12-14-12-39-16-58_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ആശ വർക്കർമാർക്ക് രണ്ട് മാസത്തെ പ്രതിഫലം നൽകുന്നതിനായി 26.11 കോടി രൂപ അനുവദിച്ചു

> **Lead Summary:** ആശ വർക്കർമാർക്ക് രണ്ട് മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ് ഈ തുക വിനിയോഗിക്കുക.

## Article Content

ആശ വർക്കർമാർക്ക് രണ്ട് മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ് ഈ തുക വിനിയോഗിക്കുക.

ഒക്ടോബർ വരെയുള്ള പ്രതിഫലം നൽകുന്നതിന് നേരത്തെ 24.51 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം വർധിപ്പിച്ചിരുന്നു. ആയിരം രൂപയാണ് വർധിപ്പിച്ചത്. പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാർക്കും, ഹെൽപർമാർക്കും ആയിരം രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് വർധിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169109/2611-crore-has-been-sanctioned-to-pay-two-months-wages-to-asha-workers)