---
title: "കൽപ്പറ്റയിൽ ആം ആദ്മി പാർട്ടി ആഹ്ളാദ പ്രകടനം നടത്തി"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169117/kalpetta"
published_at: "2023-12-14T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ab3465eed6_Screenshot_2023-12-14-13-09-07-28_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൽപ്പറ്റയിൽ ആം ആദ്മി പാർട്ടി ആഹ്ളാദ പ്രകടനം നടത്തി

> **Lead Summary:** **കൽപ്പറ്റ**: കൽപ്പറ്റയിൽ ആം ആദ്മി പാർട്ടി ആഹ്ളാദ പ്രകടനം നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ബീനാ കുരിയൻ വിജയിച്ചതിൻ്റെ സന്തോഷ സൂചകമായാണ് കൽപ്പറ്റയിൽ ആം ആദ്മി പാർട്ടി ആഹ്ളാദ പ്രകടനം നടത്തിയത്. ഇടത് വലത് മുന്നണികൾ ആധിപത്യം പുലർത്തുന്ന സ്ഥലത്ത് ഒറ്റക്ക് മത്സരിച്ച് വിജയിക്കാൻ സാധിച്ചതും കേരളത്തിൽ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിച്ച് അക്കൗണ്ട് തുറക്കാൻ സാധിച്ചതും കേരളത്തിലെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതാണെന്ന് നേതാക്കൾ പറഞ്ഞു.

## Article Content

**കൽപ്പറ്റ**: കൽപ്പറ്റയിൽ ആം ആദ്മി പാർട്ടി ആഹ്ളാദ പ്രകടനം നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ബീനാ കുരിയൻ വിജയിച്ചതിൻ്റെ സന്തോഷ സൂചകമായാണ് കൽപ്പറ്റയിൽ ആം ആദ്മി പാർട്ടി ആഹ്ളാദ പ്രകടനം നടത്തിയത്. ഇടത് വലത് മുന്നണികൾ ആധിപത്യം പുലർത്തുന്ന സ്ഥലത്ത് ഒറ്റക്ക് മത്സരിച്ച് വിജയിക്കാൻ സാധിച്ചതും കേരളത്തിൽ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിച്ച് അക്കൗണ്ട് തുറക്കാൻ സാധിച്ചതും കേരളത്തിലെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതാണെന്ന് നേതാക്കൾ പറഞ്ഞു.

കേരളം ആം ആദ്മി പാർട്ടിയെ സ്വീകരിക്കാൻ തയ്യാറാണ് എന്നതിനുള്ള ശുഭസൂചനായായി കരികുന്നം പഞ്ചായത്തിലെ വിജയത്തെ പാർട്ടി വിലയിരുത്തുകയാണെന്ന് ജില്ലാ പ്രസിഡൻ്റ് അജി കൊളോണിയ അറിയിച്ചു. ആം ആദ്മി പാർട്ടി മത്സരിച്ച 4 വാർഡുകളിൽ ഒന്നിൽ ചുരുങ്ങിയ വോട്ടുകൾക്ക് പരാജയപ്പെട്ടുവെങ്കിലും രണ്ടാം സ്ഥാനം നേടാൻ സാധിച്ചതും നിലവിലെ രാഷ്ട്രീയ സാഹചര്യം ആം ആദ്മി പാർട്ടിക്ക് അനുകൂലമാണെന്ന് തെളിയിക്കുന്നതാണെന്ന് പാർട്ടി വിലയിരുത്തി.

വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ വാർഡ് തലങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ വിജയം പ്രവർത്തകർക്ക് ആവേശം നൽകുന്നതാണെന്ന് ജില്ലാ സെക്രട്ടറി ഡോ സുരേഷ് വ്യകത്മാക്കി. മനു മത്തായി, അഗസ്റ്റിൻ റോയ്, ഇ വി തോമസ്, ബാബു തച്ചറോത്, ബേബി മാത്യു, ബേബി തയ്യിൽ എന്നിവർ സംസാരിച്ചു.****

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169117/kalpetta)