---
title: "വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും ഡിസംബർ 16 ന് "
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169142/thalassery"
published_at: "2023-12-14T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ac211796a2_Screenshot_20231214-141236_WhatsApp.jpg"
keywords: []
---

# വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും ഡിസംബർ 16 ന് 

> **Lead Summary:** **തലശ്ശേരി**: തലശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കനിവ് പാലിയേറ്റീവ് ആന്റ് റീഹാബിലിറ്റേഷന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. നഗരസഭയിലെ 52 വാര്‍ഡുകളിലും സൗജന്യമായി നടത്താന്‍ തീരുമാനിച്ച ക്യാമ്പും, ക്ലാസും ആദ്യ പടിയായി സൈദാര്‍ പള്ളി, തിരുവങ്ങാട്, വിവേഴ്‌സ്, വാര്‍ഡുകളിലാണ് ഒരുക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**തലശ്ശേരി**: തലശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കനിവ് പാലിയേറ്റീവ് ആന്റ് റീഹാബിലിറ്റേഷന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. നഗരസഭയിലെ 52 വാര്‍ഡുകളിലും സൗജന്യമായി നടത്താന്‍ തീരുമാനിച്ച ക്യാമ്പും, ക്ലാസും ആദ്യ പടിയായി സൈദാര്‍ പള്ളി, തിരുവങ്ങാട്, വിവേഴ്‌സ്, വാര്‍ഡുകളിലാണ് ഒരുക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ശനിയാഴ്ച (ഡിസ. 16 ] രാവിലെ 9 മുതല്‍ ഒരു മണി വരെ മുബാറക് ഹൈസ്‌കൂളില്‍ നടത്തുന്ന ക്യാമ്പിന് പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. അഖില്‍ നേതൃത്വം നല്‍കും. വിദഗ്ദരായ മറ്റ് ഡോക്ര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സംബന്ധിക്കും. ക്യാമ്പില്‍ പങ്കെടുത്ത് പരിശോധനക്ക് വിധേയരാവാന്‍ ഇതിനകം 350 ലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 500ഓളം ആളുകളെ പ്രതീക്ഷിക്കുന്നുണ്ടെന്നും പരിശോധന ദിവസം സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ക്യാമ്പിന്റെ ഉത്ഘാടനം ശനിയാഴ്ച രാവിലെ നഗരസഭാ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി നിര്‍വ്വഹിക്കും.  മൂന്ന് വാര്‍ഡുകളുടെയും പ്രതിനിധികളായ ടി.സി.അബ്ദുള്‍ ഖിലാബ്, എന്‍. അജേഷ്, എന്‍. രേഷ്മ എന്നിവര്‍ ആശംസകള്‍ നേരും. 8089 10 1838, 949685 4284, 9495 08 18 12, 9895900 796 നമ്പരുകളില്‍ ഇനിയും രജിസ്‌ട്രേഷന്‍ നടത്താം. പി.ഒ.മുഹമ്മദ് മുനീര്‍, പി.ഒ ജാബിര്‍, പി. മഹമൂദ്, സി. ഫസല്‍, ടി.സി.അബ്ദുള്‍ ഖിലാബ്, എന്‍. അജേഷ്, മേജര്‍ പി.ഗോവിന്ദന്‍, ഷാനിദ്, അനീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ക്യാമ്പിനെ പറ്റി വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169142/thalassery)