---
title: "തൃച്ചംബരം യു.പി. സ്കൂളിൽ മോക്ക് പാർലമെന്റ് സംഘടിപ്പിച്ചു. "
english_title: "Trichambaram U.P.  A Mock Parliament was organized in the school."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169145/trichambaram-up-a-mock-parliament-was-organized-in-the-school"
published_at: "2023-12-14T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ac553e184f_Screenshot_20231214-143232_WhatsApp.jpg"
keywords: []
---

# തൃച്ചംബരം യു.പി. സ്കൂളിൽ മോക്ക് പാർലമെന്റ് സംഘടിപ്പിച്ചു. 

> **Lead Summary:** **കണ്ണൂർ**: തൃച്ചംബരം യു.പി. സ്കൂളിൽ മോക്ക് പാർലമെന്റ് സംഘടിപ്പിച്ചു. തൃച്ചംബരം യു.പി. സ്കൂൾ പാർലമെന്റ് പി.ടി.എ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ എം.ടി മധുസൂദനൻ അധ്യക്ഷത വഹിച്ചു. സി.പി. ശ്രീധരൻ, ടി.വി. അരുണകുമാരി, ടി. അംബരീഷ്, കെ.മുഹമ്മദ്, വിനീത്. കെ.എസ് എന്നിവർ സംസാരിച്ചു.

## Article Content

**കണ്ണൂർ**: തൃച്ചംബരം യു.പി. സ്കൂളിൽ മോക്ക് പാർലമെന്റ് സംഘടിപ്പിച്ചു. തൃച്ചംബരം യു.പി. സ്കൂൾ പാർലമെന്റ് പി.ടി.എ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ എം.ടി മധുസൂദനൻ അധ്യക്ഷത വഹിച്ചു. സി.പി. ശ്രീധരൻ, ടി.വി. അരുണകുമാരി, ടി. അംബരീഷ്, കെ.മുഹമ്മദ്, വിനീത്. കെ.എസ് എന്നിവർ സംസാരിച്ചു.

മോക്ക് പാർലമെന്റിൽ സ്പീക്കർ സ്ഥാനം ആദിത്യൻ.കെ നിർവഹിച്ചു. സ്കൂളിന്റെ വികസന കാഴ്ചപ്പാടുകളിലൂന്നികൊണ്ട് ഗവർണർ എം.ടി. മധുസൂദനൻ നയപ്രഖ്യാപന പ്രസംഗം നടത്തി. മുഖ്യമന്ത്രി, മന്ത്രിമാർ,  പ്രതിപക്ഷ നേതാവ് എന്നിവർ സംസാരിച്ചു. തുടർന്ന് ചോദ്യോത്തരവേളയും നടന്നു. അച്ചടക്കം, വിദ്യാഭ്യാസം, ഗതാഗതം, പരിസ്ഥിതി, തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169145/trichambaram-up-a-mock-parliament-was-organized-in-the-school)