---
title: "മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് ഇളമ്പേരം പാറയിൽ ആരംഭിച്ചു"
english_title: "Muslim league district committee "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169156/muslim-league-district-committee"
published_at: "2023-12-14T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ace5709982_IMG-20231214-WA0011.jpg"
keywords: []
---

# മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് ഇളമ്പേരം പാറയിൽ ആരംഭിച്ചു

> **Lead Summary:** വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് തളിപ്പറമ്പ് മണ്ഡലം പര്യടനം എളമ്പേരം പാറയിൽ ആരംഭിച്ചു.

## Article Content

വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് തളിപ്പറമ്പ് മണ്ഡലം പര്യടനം എളമ്പേരം പാറയിൽ ആരംഭിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു. ഒ പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ മഹമ്മൂദ് അള്ളാംകുളം, പി കെ സുബൈർ, മുസ്തഫ ഹാജി, കെവി അബൂബക്കർ ഹാജി, അബൂബക്കർ വായാട്, സലീം കൊടിയിൽ, സമദ് കടമ്പേരി പി സി നസീർ തുടങ്ങിയവർ സംസാരിച്ചു.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത എഴുനൂറോളം പേരാണ് ജാഥയിൽ അണിനിരക്കുന്നത്. വൈകുന്നേരം 4 മണിക്ക് സയ്യിദ് നഗറിൽ നിന്നും വൈറ്റ് ഗാർഡ്‌, ബാന്റ് വാദ്യം, മുത്തുക്കുട,ദഫ്- കോൽക്കളി എന്നിവയുടെ അകമ്പടിയോടെ നഗരംചുറ്റി കപ്പാലത്ത് സമാപിക്കും.

സമാപന പൊതുസമ്മേളനം 6 മണിക്ക് കപ്പാലം ജംഗ്ഷനിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ -മണ്ഡലം നേതാക്കൾ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169156/muslim-league-district-committee)