---
title: "ജെ.എൽ.ജി ഗ്രൂപ്പ് അംഗങ്ങൾക്കായി നടപ്പിലാക്കുന്ന ചീരഗ്രാമം പദ്ധതി കൊളക്കാട്ട് വയലിൽ നടന്നു"
english_title: "J L G group"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169168/j-l-g-group"
published_at: "2023-12-14T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ad47a3f5a6_IMG-20231214-WA0010.jpg"
keywords: []
---

# ജെ.എൽ.ജി ഗ്രൂപ്പ് അംഗങ്ങൾക്കായി നടപ്പിലാക്കുന്ന ചീരഗ്രാമം പദ്ധതി കൊളക്കാട്ട് വയലിൽ നടന്നു

> **Lead Summary:** പട്ടുവം ഗ്രാമ പഞ്ചായത്ത് സി.ഡി.എസും പട്ടുവം സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി ജെ.എൽ.ജി ഗ്രൂപ്പ് അംഗങ്ങൾക്കായി നടപ്പിലാക്കുന്ന ചീരഗ്രാമം പദ്ധതി കൊളക്കാട്ട് വയലിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു.

## Article Content

പട്ടുവം ഗ്രാമ പഞ്ചായത്ത് സി.ഡി.എസും പട്ടുവം സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി ജെ.എൽ.ജി ഗ്രൂപ്പ് അംഗങ്ങൾക്കായി നടപ്പിലാക്കുന്ന ചീരഗ്രാമം പദ്ധതി കൊളക്കാട്ട് വയലിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു.

കേരള സർക്കാർ 2022 - 23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയിൽ സഹകരണ മേഖലയുടെ സഹകരണത്തോടെ നൂതന പദ്ധതി പ്രകാരം നടപ്പിലാക്കുന്നതാണ് ചീര ഗ്രാമം പദ്ധതി.

ബാങ്ക് പ്രസിഡൻ്റ് വി.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.ആർ ജ്യോത്സ്ന, രാഗിഷ രാമദാസൻ, പി. സജിത, സ്വപ്ന, കെ.പി ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169168/j-l-g-group)