---
title: "കെ.എ.ടി.എഫ് റവന്യു ജില്ലാ സമ്മേളനം ജനുവരി 13 ന് ഇരിട്ടിയിൽ"
english_title: "Katf "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169241/katf"
published_at: "2023-12-14T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b19ef191a3_IMG-20231214-WA0006.jpg"
keywords: []
---

# കെ.എ.ടി.എഫ് റവന്യു ജില്ലാ സമ്മേളനം ജനുവരി 13 ന് ഇരിട്ടിയിൽ

> **Lead Summary:** **ഇരിട്ടി: **കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണ്ണൂർ റവന്യു ജില്ലാ സമ്മേളനം 2024 ജനുവരി 13 ന് ഇരിട്ടി പയഞ്ചേരി മുക്കിലെ M 2 H റസിഡൻസിയിലെ ഇയ്യോട്ട് ഓഡിറ്റോറിയത്തിൽവെച്ച് നടത്തുന്നതിന്റെ ഭാഗമായി കണ്ണൂർ റവന്യൂ ജില്ല സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു . ജില്ലാ പ്രസിഡന്റ് പി.പി മുഹമ്മദ് ശരീഫ് മാസ്റ്ററുടെ അധ്യക്ഷതയിൽ IUML കണ്ണൂർ വൈസ് പ്രസിഡ്ന്റ ജനാബ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരഭാ കൗൺസിലർ അബ്ദു റഷീദ് മുഖ്യ പ്രഭാഷണം നടത്തി, സംസ്ഥാന സെക്രട്ടറി എ.പി ബഷീർ മാസ്റ്റർ പ്രമേയ പ്രഭാഷണം നടത്തി, 

## Article Content

**ഇരിട്ടി: **കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണ്ണൂർ റവന്യു ജില്ലാ സമ്മേളനം 2024 ജനുവരി 13 ന് ഇരിട്ടി പയഞ്ചേരി മുക്കിലെ M 2 H റസിഡൻസിയിലെ ഇയ്യോട്ട് ഓഡിറ്റോറിയത്തിൽവെച്ച് നടത്തുന്നതിന്റെ ഭാഗമായി കണ്ണൂർ റവന്യൂ ജില്ല സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു . ജില്ലാ പ്രസിഡന്റ് പി.പി മുഹമ്മദ് ശരീഫ് മാസ്റ്ററുടെ അധ്യക്ഷതയിൽ IUML കണ്ണൂർ വൈസ് പ്രസിഡ്ന്റ ജനാബ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരഭാ കൗൺസിലർ അബ്ദു റഷീദ് മുഖ്യ പ്രഭാഷണം നടത്തി, സംസ്ഥാന സെക്രട്ടറി എ.പി ബഷീർ മാസ്റ്റർ പ്രമേയ പ്രഭാഷണം നടത്തി, 

പി.വി സഹീർ, അബൂബക്കർ റഷീദ്, കെ.കെ അബ്ദുൽ അസീസ് കീഴൂർ, മുസ്തഫ മാസ്റ്റർ ഇരിട്ടി, കെ.പി നൗഷാദ് മുസ്ല്യാർ, ഇബ്രാഹിം വി നെല്ലൂർ, ഷൗക്കത്തലി കെ. മുഹമ്മദ് മംഗലശ്ശേരി, ഖദീജ ആറളം, ശഹീർ കുന്നോത്ത്, ശംസുദീൻ മുബാറക്, ഉബൈദ് ചെടിക്കളം, റസാഖ് പേരട്ട തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.പി ഷറഫുദ്ദീൻ സ്വാഗതവും അബ്ദുൽ ഗഫൂർ കാവുംപടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169241/katf)