---
title: "കെ.എസ്.ആര്‍.ടി.സി ശമ്ബള വിതരണം ഇന്ന് മുതല്‍ "
english_title: "KSRTC pay distribution from today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16925/ksrtc-pay-distribution-from-today"
published_at: "2021-12-20T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bfe89a0d00f_images - 2021-12-20T075106.430.jpeg"
keywords: []
---

# കെ.എസ്.ആര്‍.ടി.സി ശമ്ബള വിതരണം ഇന്ന് മുതല്‍ 

> **Lead Summary:** കെ.എസ്.ആര്‍.ടി.സി ശമ്ബള വിതരണം ഇന്ന് മുതല്‍ നടത്തുമെന്ന് സി.എം.ഡി. ബിജുപ്രഭാകര്‍ അറിയിച്ചു. 20 ദിവസം വൈകിയാണ് ശമ്ബളം വിതരണം ചെയ്യുന്നത്.കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

## Article Content

കെ.എസ്.ആര്‍.ടി.സി ശമ്ബള വിതരണം ഇന്ന് മുതല്‍ നടത്തുമെന്ന് സി.എം.ഡി. ബിജുപ്രഭാകര്‍ അറിയിച്ചു. 20 ദിവസം വൈകിയാണ് ശമ്ബളം വിതരണം ചെയ്യുന്നത്.കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശമ്ബള വിതരണം നടത്തുമെന്നറിയിച്ച സാഹചര്യത്തില്‍ ഇന്ന് മുതല്‍ പ്രതിപക്ഷ യൂണിയനുകള്‍ നടത്താനിരുന്ന ഡ്യൂട്ടി ബഹിഷ്‌കരണ സമരം മാറ്റി വച്ചു. എല്ലാ മാസവും അഞ്ചാം തീയ്യതിക്കകം ശമ്ബളം നല്‍കിയില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് സംഘടനകള്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16925/ksrtc-pay-distribution-from-today)