---
title: "ഗാന്ധി സ്മൃതി കുവൈറ്റ് നിർമ്മിച്ചു നൽകുന്ന സ്‌നേഹവീടിന് തറക്കല്ലിട്ടു"
english_title: "House "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169261/house"
published_at: "2023-12-14T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b2a297fa42_IMG-20231214-WA0011.jpg"
keywords: []
---

# ഗാന്ധി സ്മൃതി കുവൈറ്റ് നിർമ്മിച്ചു നൽകുന്ന സ്‌നേഹവീടിന് തറക്കല്ലിട്ടു

> **Lead Summary:** **കരിക്കോട്ടക്കരി:** അയ്യംകുന്ന് പഞ്ചായത്തിലെ കരിക്കോട്ടകരിയിൽ ഗാന്ധി സ്മൃതികുവൈറ്റ് നിർമ്മിച്ചു നൽകുന്ന സ്‌നേഹവീടിന് തറക്കല്ലിട്ടു. ആൻ്റോ ഉഴുതുവ്യാൽ കച്ചേരികടവ് സ്വദേശിനി റീന കുറുപ്പറമ്പിലിന് സൗജന്യമായി നൽകിയ സ്ഥലത്താണ് ഗാന്ധി സ്മൃതി കുവൈറ്റ് വീട് നിര്മ്മിച്ചു നൽകുന്നത്. വീടിൻ്റെ തറക്കല്ലിടൽ കർമ്മം ഫാ. ഫിഡൽ (എസ് ഡി ബി ) യുടെ കാർമ്മികത്വത്തിൽ അഡ്വ. സണ്ണി ജോസഫ് എംൽഎ നിർവഹിച്ചു.

## Article Content

**കരിക്കോട്ടക്കരി:** അയ്യംകുന്ന് പഞ്ചായത്തിലെ കരിക്കോട്ടകരിയിൽ ഗാന്ധി സ്മൃതികുവൈറ്റ് നിർമ്മിച്ചു നൽകുന്ന സ്‌നേഹവീടിന് തറക്കല്ലിട്ടു. ആൻ്റോ ഉഴുതുവ്യാൽ കച്ചേരികടവ് സ്വദേശിനി റീന കുറുപ്പറമ്പിലിന് സൗജന്യമായി നൽകിയ സ്ഥലത്താണ് ഗാന്ധി സ്മൃതി കുവൈറ്റ് വീട് നിര്മ്മിച്ചു നൽകുന്നത്. വീടിൻ്റെ തറക്കല്ലിടൽ കർമ്മം ഫാ. ഫിഡൽ (എസ് ഡി ബി ) യുടെ കാർമ്മികത്വത്തിൽ അഡ്വ. സണ്ണി ജോസഫ് എംൽഎ നിർവഹിച്ചു.

ചടങ്ങിൽ അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്ത്പ്രിസിഡന്റ് കുര്യച്ചൻ പൈമ്പള്ളികുന്നേൽ, വൈസ് പ്രിസിഡന്റ് ബീന റോജസ്, മെമ്പർ ബിജോയ് പ്ലാത്തോട്ടം, ഗാന്ധി സ്മൃതി പ്രതിനിധികളായ എൽദോ ബാബു, ജിനേഷ് സെബാസ്റ്റ്യൻ, സുധീർ മൊട്ടമ്മേൽ, ദിശയുടെ പ്രതിനിധികളായ ലിസ്സി സിറിയക്, ഡോണാ ജോർജ്, റിയോ മാർട്ടിൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169261/house)